in , ,

“സാറേ ക്രിസ്റ്റഫർ പ്രശ്നമാണ്”; മാസ് ആക്ഷനുമായി മമ്മൂട്ടി ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ…

“സാറേ ക്രിസ്റ്റഫർ പ്രശ്നമാണ്”; മാസ് ആക്ഷനുമായി മമ്മൂട്ടി ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ…

‘നൻപകൽ നേരത്ത് മയക്കം’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ ഈ വർഷം ആദ്യം തന്നെ മമ്മൂട്ടിയ്ക്ക് മികച്ച തുടക്കം ലഭിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ഈ വർഷത്തെ രണ്ടാമത്തെ റിലീസ് ചിത്രമായ ‘ക്രിസ്റ്റഫർ’ നാളെ തിയേറ്ററുകളിൽ എത്തുകയുകയുമാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടി എന്ന താരത്തെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്ന ചിത്രമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

നാളത്തെ റിലീസിന് മുന്നോടിയായി ആരാധകരിൽ ആവേശം തീർക്കാൻ ചിത്രത്തിന്റെ ഒരു പ്രീ റിലീസ് ടീസർ കൂടി നിർമ്മാതാക്കൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകായാണ്. ഒരു സൂപ്പർതാര ചിത്രത്തിന്റെ എല്ലാ പകിട്ടോടും കൂടിയാണ് പ്രീ റിലീസ് ടീസർ എത്തിയിരിക്കുന്നത്. 34 സെക്കന്റ് മാത്രമുള്ള ടീസർ ആക്ഷൻ സീനുകളുടെ കട്ട്സ് കൊണ്ട് സമ്പന്നമാണ്. ആരാധകർക്ക് തിയേറ്ററുകളിൽ ആഘോഷമാക്കാനുള്ളത് എല്ലാം ചിത്രത്തിലുണ്ടാകും എന്ന പ്രതീക്ഷയാണ് ടീസർ നൽകിയിരിക്കുന്നത്. പ്രീ റിലീസ് ടീസർ കാണാം:

“ബിടിഎസ് ആരാധികയായി അനിഖ”; കൗമാര പ്രണയകഥയുമായി ‘ഓ മൈ ഡാർലിംഗ്’ ട്രെയിലർ…

“സ്ഫടികം നാളെ എത്തും”; ഒരിക്കൽ കൂടി കൺനിറയെ കാണാം തോമാച്ചനെ…