in

ജപ്പാൻ, കൊറിയ, ചൈന മുതൽ ഹോളിവുഡ് വരെ ‘ദൃശ്യം’ എത്തും; ഇത് പുതു ചരിത്രം…

ജപ്പാൻ, കൊറിയ, ചൈന മുതൽ ഹോളിവുഡ് വരെ ‘ദൃശ്യം’ എത്തും; ഇത് പുതു ചരിത്രം…

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാള സിനിമയുടെ തലവര തന്നെ മാറ്റിയെഴുതിയ ചിത്രമാണ്. വിവിധ ഇന്ത്യൻ ഭാഷകളിലും ചൈനീസ് അടക്കമുള്ള വിദേശ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ അതിലും കൂടുതൽ വിദേശ ഭാഷകളിലേക്ക് ദൃശ്യം എത്താൻ പോകുകയാണ്.

ദൃശ്യം ഫ്രാഞ്ചൈസിയിലെ ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും ആണ് റീമേക്ക് ചെയ്യപ്പെടുക. പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ ആണ് മലയാളത്തിന്റെ ദൃശ്യം സീരീസ് ചിത്രങ്ങളുടെ റീമേക്ക് സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡിൽ ദൃശ്യം, ദൃശ്യം 2 റൈറ്റ്‌സ് വാങ്ങി നിർമ്മിച്ചതും ഇതേ കമ്പനി തന്നെ ആയിരുന്നു.

റൈറ്റ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് പനോരമ സ്റ്റുഡിയോസിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്. ഫിലിപ്പിനോ, സിംഹള, ഇന്തോനേഷ്യൻ എന്നിവ ഒഴികെയുള്ള എല്ലാ ഇന്ത്യൻ ഇതര ഭാഷകളിലെയും റീമേക്ക് റൈറ്റ്സ് ആണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരിക്കുന്നത്.

ഇംഗ്ലീഷ് , ചൈനീസ് ഭാഷകളിലുള്ള റീമേക്കിന്റെ റൈറ്റ്സും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൊറിയൻ, ജപ്പാൻ, ഹോളിവുഡ് എന്നിവിടങ്ങളിൽ ചിത്രം നിർമ്മിക്കാനുള്ള ചർച്ചകളിലാണ് ഇപ്പോൾ എന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതൊരു റെക്കോർഡ് നേട്ടം ആണെന്നാണ് കരുതപ്പെടുന്നത്.

ഇത്രയധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ഒരു ചിത്രം മുൻപ് ഉണ്ടായിട്ടില്ല. മലയാളത്തിന്റെ സ്വന്തം സൃഷ്ടി ഇന്ത്യയ്ക്ക് ഒട്ടാകെ അഭിമാനമാകുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു ദൃശ്യം ഫ്രാഞ്ചൈസിയിലെ ചിത്രങ്ങൾ നിർമ്മിച്ചത്. മൂന്നാമത്തെ ഒരു ചിത്രം കൂടി വരും എന്ന് അണിയറപ്രവർത്തകർ മുൻപേ തന്നെ അറിയിച്ചിട്ടുണ്ട്.

ബിഗ് ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിന്റെ ഒടിടി റിലീസ് തീയതി പുറത്ത്…

“ബിടിഎസ് ആരാധികയായി അനിഖ”; കൗമാര പ്രണയകഥയുമായി ‘ഓ മൈ ഡാർലിംഗ്’ ട്രെയിലർ…