വരവ് വിസ്മയിപ്പിക്കാൻ തന്നെ; ഒടിയൻ ലൊക്കേഷൻ വീഡിയോ പുറത്തിറങ്ങി!
‘ഒടിയൻ’ എന്ന മോഹൻലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ചു കഴിഞ്ഞു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്‍റെ ചെറുപ്പകാലത്തിലുള്ള മോഹൻലാലിന്‍റെ ചിത്രങ്ങളും ലൊക്കേഷനിൽ നിന്ന് പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ ഒടിയന്‍റെ ലൊക്കേഷൻ വീഡിയോയും ഔദ്യോധികമായി പുറത്തുവന്നിരിക്കുക ആണ്. കലാസംവിധായകൻ പ്രശാന്ത് മാധവ് ആണ് ഈ കൂറ്റൻ സെറ്റ് ഒരുക്കിയത്.
പാലക്കാട് ആണ് ചിത്രത്തിന്റെ ലൊക്കേഷൻ. കോങ്ങാട് എന്ന സ്ഥലത്തു ഇരുപത് ഏക്കറോളം സെറ്റ് ഇട്ടാണ് ഒടിയൻ ചിത്രീകരിക്കുന്നത്. ഒടിയൻ സിനിമയിൽ ഇത് മാണിക്യന്റെ തേങ്കുറിശ്ശി എന്ന ഗ്രാമമാണ്. നിരവധി പരസ്യ ചിത്രങ്ങൾ ഒരുക്കിയ ശ്രീകുമാർ മേനോന്‍റെ ആദ്യ മുഴുനീള ചലച്ചിത്രം ആണ് ഒടിയൻ എന്ന പ്രത്യേകതയും ഉണ്ട്.
ലൊക്കേഷൻ വിഡിയോയിൽ മോഹൻലാലിനെയും ശ്രീകുമാർ മേനോനെയും കൂടാതെ പ്രകാശ് രാജ്, സിദ്ദിഖ്, നരേൻ, റസൂൽ പൂക്കുട്ടി, പീറ്റർ ഹെയ്‌ൻ തുടങ്ങിയവരെയും കാണാം. പ്രകാശ് രാജ് വില്ലൻ വേഷത്തിൽ എത്തുമ്പോൾ നായിക ആവുന്നത് മഞ്ജു വാര്യർ ആണ്. പുലിമുരുകന് ശേഷം പീറ്റർ ഹെയ്‌ൻ മോഹൻലാലിന് വേണ്ടി ആക്ഷൻ കൊറിയോഗ്രഫി ചെയ്യന്നു.
ഹരികൃഷ്ണൻ തിരക്കഥ ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ഏറ്റവും ചിലവേറിയ ഈ ചിത്രത്തിന് ഏഴു കോടിയോളം രൂപ വി.എഫ്.എസിന് മാത്രം ചെലവ് വരും. ചുരുക്കി പറഞ്ഞാൽ ഒടിയൻ സിനിമാ പ്രേമികൾക്ക് മറ്റൊരു വിസ്മയം തന്നെ ആകും എന്ന് തീർച്ച.
ഒടിയൻ ലൊക്കേഷൻ വീഡിയോ കാണാം(കടപ്പാട്. മനോരമ):