ഈ വര്‍ഷത്തെ ആദ്യ മോഹൻലാൽ ചിത്രം എത്തുന്നു; ‘നീരാളി’ നാളെ മുതൽ
ഒരു മോഹൻലാൽ ചിത്രം പുറത്തിറങ്ങിയിട്ടു എട്ടു മാസം ആയിരിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വില്ലൻ എന്ന ചിത്രത്തിന് ശേഷം ഒരു മോഹൻലാൽ ചിത്രവും റിലീസ് ആയിരുന്നില്ല. ഇപ്പോൾ ഇതാ ആരാധകരുടെ കാത്തിരിപ്പിന് വിട നൽകി കൊണ്ട് ഒരു മോഹൻലാൽ ചിത്രം നാളെ തീയേറ്ററുകളിൽ എത്തുന്നു.
ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന നീരാളി ആണ് നാളെ തീയേറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം. മൂൺ ഷോട്ട് എന്റർടൈൻമെന്റ്സിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സാജു തോമസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു സർവൈവൽ ത്രില്ലർ ആണ്. മോഹൻലാലിനെ കൂടാതെ നാദിയ മൊയ്‌തു, പാർവതി നായർ, സുരാജ് വെഞ്ഞാറന്മൂട്, ദിലീഷ് പോത്തൻ, നാസർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.