നീരാളിയുടെ ഗ്രാഫിക്സ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ളത്!
ഈ വരുന്ന വിഷുവിനും വേനൽ അവധി കാലത്തും മോഹൻലാൽ ചിത്രം ഉണ്ടാവില്ല. മോഹൻലാലിന്‍റെ അടുത്ത റിലീസിനായി കാത്തിരിക്കുക ആണ് മലയാള സിനിമാ പ്രേക്ഷകർ. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന ‘നീരാളി’ ആണ് അടുത്തതായി റിലീസ് ആകുന്ന മോഹൻലാൽ ചിത്രം. ചിത്രീകരണം ഒക്കെ കഴിഞ്ഞെങ്കിലും ഒരുപാട് ഗ്രാഫിക്സ് ജോലികൾ ഉള്ള ചിത്രമാണ് നീരാളി. അതിനാൽ ഒരുപാട് സമയം ഗ്രാഫിക്സ് ജോലികൾക്കായി മാറ്റി വെക്കേണ്ടതുണ്ട്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ഗ്രാഫിക്സ് നീരാളിയുടേത് ആയിരിക്കും എന്നുള്ളത് ആണ്.
നിലവിൽ പുറത്തിറങ്ങിയതിൽ ഏറ്റവും അധികം ചിലവേറിയ ഗ്രാഫിക്സ് ജോലികൾ വേണ്ടി വന്നത് മറ്റൊരു മോഹൻലാൽ ചിത്രമായ പുലിമുരുകന് വേണ്ടി ആണ്. റിലീസ് ആവുന്നത് കൂടി നീരാളി ഈ റെക്കോർഡ് തകർക്കും. നീരാളിയുടെ ഗ്രാഫിക്സ് ജോലിയ്ക്കായി ഒരു സാധാരണ മലയാളം സിനിമയുടെ ബഡ്ജറ്റാണ് വിനിയോഗിക്കുന്നത്.
നീരാളിയ്ക്ക് വേണ്ടി ഗ്രാഫിക്സ് ഒരുക്കുന്നത് ഇന്ത്യയിലെ തന്നെ മുൻ നിര ഗ്രാഫിക്സ് കമ്പനികളിൽ ഒന്നായ ആഫ്റ്റർ ആണ്. ഹോളിവുഡ് നിലവാരത്തിലാകും ചിത്രത്തിന്റെ ഗ്രാഫിക്സുകൾ ഇവർ ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മൂൺ ഷോട്ട് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്. സാജു തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാത്രം ആണ് പുറത്തുവന്നത്. ഈ മാസം അവസാനം അല്ലേൽ അടുത്ത മാസം ആദ്യം നീരാളിയുടെ ടീസർ ട്രെയിലർ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷ.