ഈ വർഷത്തെ ആദ്യ മോഹൻലാൽ ചിത്രം ‘നീരാളി’യ്ക്ക് റിലീസ് തീയതി ആയി!
അടുത്തതായി തീയേറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം ‘നീരാളി’ ആണ്. 2018ൽ പുറത്തിറങ്ങുന്ന ആദ്യ മോഹൻലാൽ ചിത്രവും ഇത് തന്നെ. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി തീരുമാനിച്ചു കഴിഞ്ഞു. ജൂൺ 15ന് ആയിരിക്കും ഈ ചിത്രം തീയേറ്ററുകളിൽ എത്തുക.
മൂൺ ഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ് ഈ മോഹൻലാൽ ചിത്രം നിർമ്മിക്കുന്നത്. 36 ദിവസം കൊണ്ട് നീരാളിയുടെ ഷൂട്ടിങ് പൂർത്തിയായിരുന്നു.
ഡൂ ഓർ ഡൈ എന്ന ടാഗ് ലൈനോടെ ആണ് നീരാളി എത്തുന്നത്. സണ്ണി എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിനെ കൂടാതെ നാദിയ മൊയ്തു, പാർവതി, സുരാജ് വെഞ്ഞാറന്മൂട്, നാസർ, ദിലീഷ് പോത്തൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ഉണ്ട്.
ഛായാഗ്രാഹകണം സന്തോഷ് തുണ്ടിയിൽ ആണ്. സ്റ്റീഫൻ ദേവസ്യ ആണ് സംഗീത സംവിധായാകൻ. ശ്രേയ ഘോഷാലിനൊപ്പം ഒരു ഗാനം മോഹൻലാൽ ഈ ചിത്രം ആലപിക്കുന്നുണ്ട്. റൺ ബേബി റൺ എന്ന ചിത്രത്തിന് വേണ്ടി ആണ് മോഹൻലാൽ ഇതിന് മുൻപ് ഗാനം ആലപിച്ചത്.