in

ഭദ്രൻ ചിത്രത്തിൽ ഉശിരുള്ള ലോറി ഡ്രൈവറാകാൻ മോഹൻലാൽ!

ഭദ്രൻ ചിത്രത്തിൽ ഉശിരുള്ള ലോറി ഡ്രൈവറാകാൻ മോഹൻലാൽ!

സ്‌ഫടികം, ശിക്കാർ, പുലിമുരുകൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ വീണ്ടും ലോറി ഡ്രൈവർ ആകാൻ ഒരുങ്ങുന്നു. സ്‌ഫടികം ഒരുക്കിയ ഭദ്രൻ തന്നെ ആണ് വീണ്ടും മോഹൻലാൽ ലോറി ഡ്രൈവർ ആയി എത്തുന്ന ചിത്രം ഒരുക്കുന്നത്.

റോഡ് മൂവി ആയാണ് ഭദ്രൻ – മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്. കേരളത്തിന് പുറത്തു ഉത്തരേന്ത്യയിൽ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരുപാട് യാത്ര ചെയ്യുകയും പല ഭാഷകളിൽ പ്രാവീണ്യമുള്ളതുമായ ഒരു കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശക്തമായ കഥാപാത്രമാണ് ഇത്. നല്ല മനസും ഉരുക്കുപോലെ ഉറച്ച ശരീരമുള്ള ആളായി മോഹൻലാൽ എത്തും. അനാഥനായ കഥാപാത്രമാണ് മോഹൻലാൽ ഇതിൽ.

ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതിയതും ഭദ്രൻ തന്നെ ആണ്. തമിഴ് നടൻ ശരത് കുമാറും ബാഹുബലി താരം രമ്യാ കൃഷ്ണനും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തും.

ഫെബ്രുവരിയിൽ ചിത്രീകരണം നിശ്ചിയിച്ച സിനിമ ആയിരുന്നു ഇത്. ഒടിയൻ എന്ന ശ്രീകുമാർ മേനോൻ ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ചിരുന്നു. ഇതിനാൽ ആണ് ചിത്രീകരണം മാറ്റിയത്. ജൂൺ – ജൂലൈ മാസത്തിന് ശേഷം ചിത്രീകരണം തുടങ്ങും എന്ന് സംവിധായൻ ഭദ്രൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നീരാളി എന്ന ചിത്രം പൂർത്തിയാക്കിയ മോഹൻലാൽ കായംകുളം കൊച്ചുണ്ണി എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന വേഷത്തിൽ അഭിനയിക്കുക ആണ്. ഇത് പൂർത്തിയാക്കിയതിനു ശേഷം ഒടിയന്‍റെ അവസാന ഷെഡ്യൂളിന്‍റെ ഭാഗം ആകും. ഇതും പൂർത്തി ആയതിന് ശേഷം ആയിരിക്കും ഭദ്രൻ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുക.

ചങ്കിനുള്ളിലെ തീപ്പൊരി ആണേ ലാലേട്ടൻ; ‘മോഹൻലാൽ’ ടീസർ ഇടിവെട്ട്

ഈ വർഷത്തെ ആദ്യ മോഹൻലാൽ ചിത്രം ‘നീരാളി’യ്ക്ക് റിലീസ് തീയതി ആയി!