in ,

“ഒരു വിപ്ലവകാരി വന്ന് അവരുടെ ആ കുലത്തിന് മുഴുവൻ ധൈര്യം കൊടുത്തു”; നാനി ചിത്രം ‘ ദ പാരഡൈസ്’ ഗ്ലീമ്പ്സ് വീഡിയോ…

“ഒരു വിപ്ലവകാരി വന്ന് അവരുടെ ആ കുലത്തിന് മുഴുവൻ ധൈര്യം കൊടുത്തു”; നാനി ചിത്രം ‘ ദ പാരഡൈസ്’ ഗ്ലീമ്പ്സ് വീഡിയോ…

ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്തിറങ്ങി. ‘റോ സ്റ്റേറ്റ്മെന്റ്’ എന്ന പേരിൽ റിലീസ് ചെയ്ത വീഡിയോ ചിത്രത്തിന്റെ ഇതിവൃത്തത്തെക്കുറിച്ചുള്ള സൂചനകളോടെ ആണ് എത്തിയിരിക്കുന്നത്. ദസറയുടെ വിജയത്തിന് ശേഷം നാനി-ശ്രീകാന്ത് ഒഡേല ടീം വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ കഥാന്തരീക്ഷം, ഭാഷ, കഥ പറയുന്ന ശൈലി എന്നിവയെല്ലാം വ്യക്തമാക്കുന്നതാണ് പുറത്തിറങ്ങിയ വീഡിയോ. ചരിത്രത്തിൽ തിരസ്കരിക്കപ്പെട്ട ഒരു കൂട്ടം ആളുകളെ ഒന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മൃതദേഹങ്ങൾ നിറഞ്ഞ ചേരികളും അവയ്ക്ക് മുകളിൽ പറക്കുന്ന കാക്കകളുമെല്ലാം പച്ചയായതും രക്തരൂക്ഷിതമായതുമായ ഒരു കഥയാണ് ചിത്രം പറയുന്നതെന്ന് സൂചിപ്പിക്കുന്നു. ചിത്രത്തിന് വേണ്ടി വലിയ ശാരീരിക മാറ്റം വരുത്തിയ നാനിയുടെ ഗംഭീര ലുക്കും ശരീരഭാഷയും വീഡിയോയുടെ ഹൈലൈറ്റാണ്.

ശ്രീകാന്ത് ഒഡേലയുടെ ശക്തമായ തിരക്കഥയിൽ നാനി ഇതുവരെ കാണാത്ത മാസ്സ് ലുക്കിൽ എത്തുമെന്നാണ് വീഡിയോ നൽകുന്ന സൂചന. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, മലയാളം, കന്നഡ, ബംഗാളി ഉൾപ്പെടെയുള്ള ഭാഷകളിൽ റോ സ്റ്റേറ്റ്മെന്റ് വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നാണ് ദ പാരഡൈസ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവരും.

ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ: രചന, സംവിധാനം – ശ്രീകാന്ത് ഒഡേല, നിർമ്മാതാവ് – സുധാകർ ചെറുകുറി, ബാനർ – എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – ജി കെ വിഷ്ണു, സംഗീതം – അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

മുഴുനീള പോലീസ് ഓഫീസറായി ഇന്ദ്രജിത്ത് വേഷമിടുന്ന ‘ധീരം’ ചിത്രീകരണം പൂർത്തിയായി

ലുക്മാനും ദൃശ്യയും ഒന്നിക്കുന്ന ‘അതിഭീകര കാമുകൻ’ പൂജ നടന്നു; ചിത്രീകരണം ഉടൻ ആരംഭിക്കും