പ്രഭാസ് – പൃഥ്വി ടീമിന്റെ ‘സലാർ’ അപ്‌ഡേറ്റ് ഓഗസ്റ്റ് 15ന് വരുന്നു…
കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീലും നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ‘സലാർ’ ഇന്ത്യ ഒട്ടാകെ ആരാധകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ്. പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തുന്നു എന്നതിനാൽ മലയാള പ്രേക്ഷകരും ചിത്രത്തെ ആവേശപൂർവ്വം കാത്തിരിക്കുക ആണ്. ചിത്രത്തിന്റെ അപ്‌ഡേറ്റിനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്തയുമായി ആണ് ഹോംബാലെ ഫിലിംസ് എത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 15ന് ചിത്രത്തിന്റെ അപ്‌ഡേറ്റുമായി തങ്ങൾ എത്തും എന്നാണ് ഹോംബാലെ ആരാധകർക്ക് വാക്ക് നൽകിയിരിക്കുന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് 12.58ന് ആയിരിക്കും അപ്‌ഡേറ്റ് പുറത്തുവിടുക എന്ന് ഹോംബാലെ ഫിലിംസ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. കെജിഎഫിന്റെ സംഗീത സംവിധായകൻ രവി ബാസൂർ ആണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്.
𝐆𝐞𝐭 𝐫𝐞𝐚𝐝𝐲 𝐟𝐨𝐫 #𝐒𝐚𝐥𝐚𝐚𝐫. 𝐒𝐭𝐚𝐲 𝐓𝐮𝐧𝐞𝐝.#Prabhas @prashanth_neel @VKiragandur @hombalefilms @shrutihaasan @IamJagguBhai @bhuvangowda84 @RaviBasrur @shivakumarart @SalaarTheSaga pic.twitter.com/m7GFPsGo0D
— Hombale Films (@hombalefilms) August 13, 2022