in

അതെ, കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടനും ഉണ്ട്; സ്വപ്നം സഫലമായി എന്ന് നിവിൻ പോളി

അതെ, കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടനും ഉണ്ട്; സ്വപ്നം സഫലമായി എന്ന് നിവിൻ പോളി

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രം ഒരുങ്ങുന്നത് യുവ താരം നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ആയാണ്. ഐതിഹ്യമാലയിലെ കഥകളെ അടിസ്ഥാനമാക്കി നടത്തിയ റിസർച്ചുകൾക്കു ശേഷം, ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രം ഇതിഹാസ തുല്യനായ കായംകുളം കൊച്ചുണ്ണിയുടെ കഥയാണ് നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളി എത്തുന്ന ഈ ചിത്രത്തിൽ ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായ മോഹൻലാലും ഭാഗമാകുന്നു.

കഴിഞ്ഞ കുറച്ചു ദിവസമായി ഈ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു എങ്കിലും ഇന്ന് നിവിൻ പോളി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഈ വാർത്ത ശെരി വെക്കുകയായിരുന്നു. മോഹൻലാൽ എന്ന അത്ഭുത പ്രതിഭ കായംകുളം കൊച്ചുണ്ണിയിൽ ജോയിൻ ചെയ്യാൻ പോവുകയാണ് എന്നും ലാലേട്ടന് മാത്രം ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കാൻ പോകുന്നത് എന്നും നിവിൻ പോളി പറയുന്നു. ഈ ചിത്രത്തിന്റെ മുഴുവൻ താര നിരയും അതുപോലെ ടെക്നിഷ്യന്മാരും ലാലേട്ടനൊപ്പം ജോലി ചെയ്യാൻ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും നിവിൻ പറഞ്ഞു.

 

ആദ്യമായാണ് നിവിൻ പോളി മോഹൻലാൽ എന്ന ഇതിഹാസത്തിനൊപ്പം അഭിനയിക്കാൻ പോകുന്നത്. തന്റെ സ്വപ്നം സത്യമാകുന്ന നിമിഷം എന്നാണ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ പോകുന്ന സമയത്തെ നിവിൻ പോളി വിശേഷിപ്പിച്ചത്. മോഹൻലാൽ ഈ ചിത്രത്തിൽ എന്നാണ് ജോയിൻ ചെയ്യുക എന്ന വിവരം പുറത്തു വന്നിട്ടില്ല. ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ ആവും മോഹൻലാൽ അവതരിപ്പിക്കുക എന്നും ഏകദേശം ഇരുപതു മിനിറ്റോളം ദൈർഖ്യമുള്ള ഒരു അതിഥി വേഷത്തിൽ ആവും ഈ ചിത്രത്തിൽ മോഹൻലാൽ എത്തുക എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രിയ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്. ബോളിവുഡ് ക്യാമറാമാൻ ബിനോദ് പ്രധാൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിൽ സൗണ്ട് ഡിസൈനിങ് നിർവഹിക്കുന്നത് ബാഹുബലി എന്ന ചിത്രത്തിന് സൗണ്ട് ഡിസൈനിങ് നിർവഹിച്ച സതീഷ് ആണ്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

 

പൃഥ്വിരാജിന് പകരം വിമലിന്‍റെ 300 കോടിയുടെ കര്‍ണ്ണനില്‍ നായകന്‍ ആകുന്നത് വിക്രം!

താരപ്പകിട്ടോടെ ‘നരസിംഹം ഡേ’ യിൽ ആദി എത്തുന്നത് 200ൽ പരം തീയേറ്ററുകളിൽ!