in

ആരാധകരില്‍ ആവേശം തീര്‍ത്ത് മോഹൻലാൽ – സൂര്യ ചിത്രത്തിന്‍റെ പ്രഖ്യാപനം!

മോഹൻലാൽ – സൂര്യ ചിത്രം വരുന്നു; സംവിധാനം കെ വി ആനന്ദ്!

ആരാധകരുടെ ആഗ്രഹം പോലെ സൂപ്പർതാരങ്ങൾ ആയ മോഹൻലാലും സൂര്യയും ഒന്നിക്കുക ആണ്. കെ വി ആനന്ദ് ആണ് മോഹൻലാൽ – സൂര്യ ചിത്രം സംവിധാനം ചെയ്യുന്നത്.

സംവിധായകൻ കെ വി ആനന്ദ് ആണ് ഈ വാർത്ത പുറത്തു വിട്ടത്. തങ്ങളുടെ പുതിയ ചിത്രത്തിൽ തന്റെ പ്രിയ നടൻ മോഹൻലാലും സൂര്യയും ഒന്നിച്ചു എത്തുന്നത് വലിയ ആദരവാണ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതാദ്യമായി ആണ് സൂര്യയും മോഹൻലാലും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 

 

തേന്മാവിൻ കൊമ്പത്ത്‌ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ഛായാഗ്രാഹകൻ ആയി ആണ് കെ വി ആനന്ദ് സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. ഈ ചിത്രത്തിലൂടെ ദേശീയ അവാർഡും അദ്ദേഹം കരസ്ഥമാക്കി. പിന്നീട്‌ 2005ൽ സംവിധായകനായി അരങ്ങേറ്റം നടത്തിയ ഇദ്ദേഹം സൂര്യയെ നായകനാക്കി അയൻ, മാട്രാൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.

ദിവസങ്ങൾക്ക് മുൻപ് മലയാള സിനിമയിലെ താരസംഘടന ആണ് അമ്മ തിരുവനന്തപുരത്ത്‌ നടത്തിയ ഷോയിൽ മോഹൻലാലിന്റെ ക്ഷണം സ്വീകരിച്ചു സൂര്യ എത്തിയിരുന്നു. ഇരുവരെയും ഒന്നിച്ചു ഒരു ചിത്രത്തിൽ കാണുവാൻ പ്രേക്ഷകർ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ആ ആഗ്രഹം സഫലമാകാൻ പോകുക ആണ്. യാത്ര എന്ന തെലുഗ് ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും സൂര്യ അഭിനയിക്കുന്നുണ്ട്. ഒരേ സമയം മലയാളത്തിന്റെ രണ്ട് സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിക്കാൻ ഒരുങ്ങുക ആണ് സൂര്യ.

സംഗീത വിസ്മയം തീര്‍ക്കാന്‍ എ ആര്‍ റഹ്മാന്‍ ആദ്യമായി കൊച്ചിയില്‍; ആവേശത്തില്‍ ആരാധകര്‍!

കുട്ടന്‍ പിള്ളയുടെ ശിവരാത്രി

സുരാജിന്‍റെ ഗംഭീര പ്രകടനവുമായി കുട്ടന്‍ പിള്ളയുടെ ശിവരാത്രി; റിവ്യൂ വായിക്കാം