മോഹൻലാൽ – മമ്മൂട്ടി – മഹേഷ് നാരായണൻ ചിത്രത്തിന്റെ ടീസർ വരുന്നു; മമ്മൂട്ടി നാളെ ഹൈദരാബാദിൽ

മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടീസർ എത്തുന്നു. ഒക്ടോബർ രണ്ടിന് ആണ് ടീസർ എത്തുക എന്നാണ് റിപ്പോർട്ട്. ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂളിൽ നാളെ മമ്മൂട്ടി ജോയിൻ ചെയ്യും. 6 മാസത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.
മമ്മൂട്ടി, മോഹൻലാൽ, എന്നിവർ കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം.
മഹേഷ് നാരായണൻ തന്നെയാണ് ചിത്രം രചിച്ചതും. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായാണ് ചിത്രം ഒരുക്കുന്നത്. “പാട്രിയറ്റ് ” എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ എന്നാണ് വിവരം. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, കേരളം, ലഡാക്ക് എന്നിവിടങ്ങളിൽ ആയാണ് ചിത്രം ഇതുവരെ ഷൂട്ട് ചെയ്തത്. ഹൈദരാബാദ്, ബ്രിട്ടൺ. എന്നിവിടങ്ങളിൽ ആണ് ചിത്രം ഇനി ചിത്രീകരിക്കുക.
രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് ,പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ.