in

ആക്ടിങ് പവർഹൗസിന് പിറന്നാൾ ആശംസകൾ നേർന്ന് അപ്‌ഡേറ്റുകൾ എത്തി…

ആക്ടിങ് പവർഹൗസിന് പിറന്നാൾ ആശംസകൾ നേർന്ന് അപ്‌ഡേറ്റുകൾ എത്തി…

മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിന് ഇന്ന് 63 വയസ് തികയുകയാണ്. ലോകമെമ്പാടുമുള്ള ആരാധകർ ഈ ദിനത്തിൽ പുതിയ ചിത്രങ്ങളുടെ അപ്‌ഡേറ്റുകൾ പ്രതീക്ഷിക്കുകയാണ്. ബറോസ്, മലൈകോട്ടൈ വാലിബൻ, ജയിലർ, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ അപ്‌ഡേറ്റ് ആണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. എമ്പുരാൻ എന്ന ചിത്രത്തിന്റെ ഒരു സ്‌പെഷ്യൽ പോസ്റ്റർ പങ്കുവെച്ചാണ് പൃഥ്വിരാജ് പിറന്നാൾ ആശംസിച്ചത്.

ഹാപ്പി ബർത്ത്ഡേ ഖുറേഷി അബ്രഹാം എന്ന ക്യാപ്ഷൻ ആണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. L2E എന്ന് വായിക്കാവുന്ന തരത്തിൽ തോക്കുകൾ നിരത്തി വെച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. മലയാളത്തിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. സഹാനിർമ്മാതാക്കളായി കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസും എത്തും എന്ന റിപ്പോർട്ടുകൾ ഉണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന മലൈകോട്ടൈ വാലിബൻ ആണ് മലയാളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം. വലിയ പ്രതീക്ഷ കൽപ്പിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള സ്റ്റില്ലുകൾ പങ്കുവെച്ചാണ് നിർമ്മാതാവായ ഷിബു ബേബി ജോൺ മോഹൻലാലിന് ജന്മദിന ആശംസകൾ നേർന്നിരിക്കുന്നത്.ഷിബു ബേബി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ: “തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനില്ക്കുന്നു. ഹാപ്പി ബെർത്തഡേ ലാലു”

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന രജിനികാന്ത് ചിത്രം ജയിലറിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. അതിഥി വേഷത്തിൽ എത്തുന്ന മോഹൻലാലിന്റെ ഫസ്റ്റ് പോസ്റ്ററും ടീസറിലെ കട്ട്സും വലിയ ആവേശം ആണ് തീർത്തിട്ടുള്ളത്. ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് ഒരു സ്‌പെഷ്യൽ വീഡിയോ തന്നെ പുറത്തിറക്കിയാണ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. പവർഹൗസ് ഓഫ് ടാലന്റ് എന്നാണ് മോഹൻലാലിനെ സൺ പിക്ചേഴ്സ് വിശേഷിപ്പിച്ചത്.

മലയാളത്തിന് പാൻ ഇന്ത്യൻ പ്രതീക്ഷ നൽകി ‘അജയന്റെ രണ്ടാം മോഷണം’ ടീസർ…

“ശക്തി കാട്ടി വാലിബൻ”; ആവേശമായി ആദ്യ വീഡിയോ ദൃശ്യങ്ങൾ പുറത്ത്…