മലയാളത്തിന് പാൻ ഇന്ത്യൻ പ്രതീക്ഷ നൽകി ‘അജയന്റെ രണ്ടാം മോഷണം’ ടീസർ…

മലയാളത്തിന് മൂന്നാമത്തെ 100 കോടി ക്ലബ്ബ് ചിത്രം സമ്മാനിച്ച് ടോവിനോയുടെ 2018 എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ മറ്റൊരു പാൻ ഇന്ത്യൻ പ്രതീക്ഷ നൽകി താരത്തിന്റെ പുതിയ ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്. എ.ആർ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ ടീസർ ആണ് റിലീസ് ആയിരിക്കുന്നത്.
ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രതിന്റെ ടീസർ മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ട്. പാൻ ഇന്ത്യൻ പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ പോന്ന എല്ലാ ചേരുവകളും അടങ്ങിയ ഒരു ത്രിഡി ചിത്രമാണ് ഇതെന്ന് ശക്തമായ സൂചനയാണ് ടീസർ നൽകുന്നത്.