ഒടിയൻ ഒരു മാസ് എന്റെർറ്റൈനെർ; ചിത്രത്തിന്‍റെ തമിഴ്, തെലുഗ് പതിപ്പുകൾ പരിഗണനയില്‍
മലയാള സിനിമ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ താരം മോഹൻലാൽ നായകനായി എത്തുന്ന ഒടിയൻ. അത് കൊണ്ട് തന്നെ ചിത്രത്തിന്‍റെ നിരവധി ഫാൻ മെയ്ഡ് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നു. ഒരു ഹൊറർ ചിത്രം എന്ന പ്രതീതി ഇതുമൂലം ഒടിയന് ലഭിക്കുന്നുണ്ട്. എന്നാൽ ഇതൊരു ഹൊറർ ചിത്രമല്ല മറിച്ചു ഒരു മാസ് എന്റെർറ്റൈനെറിനൊപ്പം ക്ലാസും ചേർന്ന ഒരു ചിത്രം ആണെന്ന് ചിത്രത്തിന്‍റെ സംവിധായകൻ ശ്രീകുമാർ മേനോൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്യൻ എന്ന കഥാപാത്രം അസാമാന്യ കായികപരമായ കഴിവുകൾ ഉള്ള ആളാണ്. അതുകൊണ്ടു ഇതൊരു സൂപ്പർ ഹീറോ ചിത്രം എന്ന് പറഞ്ഞാലും തെറ്റില്ല – ശ്രീകുമാർ പറയുന്നു
ഓടിയന്‍റെ നാലാംഘട്ട ചിത്രീകരണം ഡിസംബർ 15ന് ആരംഭിക്കും. മാണിക്യന്‍റെ പഴയ കാലം അവതരിപ്പിക്കാനായി മോഹൻലാൽ ഒരു കമ്പ്ലീറ്റ് മെയ്ക്ഓവറിലേക്ക് പോകുകയാണ്. 25 പേര് അടങ്ങുന്ന സംഘം ആണ് മോഹൻലാലിന്റെ ഡൈറ്റും വർക്ക് ഔട്ടും നോക്കുന്നത്. ദിവസേനെ 8 മണിക്കൂറിൽ അധികം വർക്ക് ഔട്ടിനായി മോഹൻലാൽ സമയം മാറ്റി വെക്കുന്നു. പുതിയ മെയ്ക്ഓവറും ആയി താരം നാലാംഘട്ട ചിത്രീകരണത്തിന്‍റെ ഭാഗം ആകും.
മലയാളത്തിൽ ചിത്രീകരിക്കുന്ന ഒടിയന് ഒരു പാൻ ഇന്ത്യ അപ്പീൽ ഉണ്ട്. അതുകൊണ്ടു തന്നെ ചിത്രം തമിഴ് തെലുഗു ഭാഷകളിൽ കൂടി പുറത്തിറക്കാൻ ആലോചന ഉണ്ടെന്ന് ശ്രീകുമാർ മേനോൻ പറയുന്നു.
ആശിർവാദ് സിനിമാസ് ഒരുക്കുന്ന ഒടിയൻ മലയാളത്തിലെ എക്കാലത്തെയും വലിയ ചിലവേറിയ ചിത്രം ആണ്. അടുത്ത വർഷം മാർച്ച് അവസാനം ഒടിയനെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് അണിയറ പ്രവർത്തകർ.