ഹൈ ഒക്ടെയ്ൻ ആക്ഷനുമായി ‘മാസ്റ്റർപീസ്’ നിർമ്മാതാക്കൾ; അജയ് വാസുദേവും ഹനീഫ് അദേനിയും ആദ്യമായി ഒന്നിക്കുന്നു…

‘മാർക്കോ’യുടെ പാൻ ഇന്ത്യൻ വിജയത്തിന് ശേഷം ഹനീഫ് അദേനി കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രം അജയ് വാസുദേവ് സംവിധാനം നിർവ്വഹിക്കുന്നു. റോയൽ സിനിമാസിൻ്റെ ബാനറിൽ സി.എച്ച് മുഹമ്മദ് ചിത്രം നിർമ്മിക്കുന്നു. മമ്മൂട്ടി ചിത്രമായ ‘മാസ്റ്റർപീസി’ന് ശേഷം റോയൽ സിനിമാസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക്, പകലും പാതിരാവും എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രവുമാണിത്. ഹൈ ഒക്ടെയ്ൻ ആക്ഷൻ എൻ്റർടെയ്‌നർ ആയി ആണ് ചിത്രം ഒരുക്കുന്നത്. സിനിമയിലെ അഭിനേതാക്കളുടേയും മറ്റ് ക്രൂ അംഗങ്ങളുടേയും വിവരങ്ങൾ ഉടൻ പുറത്തുവിടും. പി ആർ ഒ : ആതിര ദിൽജിത്ത്.