in

പാൻ ഇന്ത്യൻ ആക്ഷനുമായി മാർക്കോ നിർമ്മാതാക്കൾ വീണ്ടും; ആന്റണി വർഗീസ് നായകനാകുന്ന ‘കാട്ടാളൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

പാൻ ഇന്ത്യൻ ആക്ഷനുമായി മാർക്കോ നിർമ്മാതാക്കൾ വീണ്ടും; ആന്റണി വർഗീസ് നായകനാകുന്ന ‘കാട്ടാളൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറായ മാർക്കോയ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. കാട്ടാളൻ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ് (പെപ്പെ) ആണ് നായക വേഷത്തിൽ എത്തുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം പോൾ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്.

മാർക്കോയുടെ അതേ ഗൗരവവും ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഒന്നായിരിക്കും കാട്ടാളൻ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന. മഴുവുമായി നിൽക്കുന്ന പെപ്പെയെയും അദ്ദേഹത്തിന് ചുറ്റും മരണമടഞ്ഞു കിടക്കുന്ന ശരീരങ്ങളും, ആനക്കൊമ്പുകളും പോസ്റ്ററിൽ കാണാൻ സാധിക്കും. മാർക്കോയുടെ അതേ നിലവാരത്തിലുള്ള പോസ്റ്ററാണ് കാട്ടാളനും നൽകിയിരിക്കുന്നത്. ഇതിനോടകം തന്നെ ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാത്ത പ്രൊഡക്ഷൻ ഹൗസ് എന്ന പേര് നേടിയ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ഈ പുതിയ ചിത്രവും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.

ചിത്രത്തിന്റെ ടൈറ്റിൽ ഫോണ്ടിന്റെ ഡിസൈനും ശ്രദ്ധേയമാണ്. തോക്കും, ആനകൊമ്പും ഒക്കെ ഒളിപ്പിച്ച ടൈറ്റിൽ സിനിമാ പ്രേമികൾക്ക് ഡീക്കോഡ് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളിക്കുന്നുണ്ട്. ജയിലർ, ലിയോ, ജവാൻ, കൂലി തുടങ്ങിയ സിനിമകളുടെ ടൈറ്റിൽ ഡിസൈൻ ചെയ്ത ഐഡന്റ്ലാബ്സ് ടീമാണ് കാട്ടാളന്റെ ടൈറ്റിലിനും പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

മാർക്കോ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച കണ്ടന്റ് ഡെലിവറിയും മാർക്കറ്റിംഗും കൊണ്ട് തിളങ്ങിയ ക്യൂബ്സ് എന്റർടൈൻമെന്റും ആക്ഷൻ ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ പെപ്പെയും ഒന്നിക്കുമ്പോൾ മറ്റൊരു പാൻ ഇന്ത്യൻ സിനിമ തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും അണിയറ പ്രവർത്തകരുടെ പേരുവിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവരും. വാർത്താ പ്രചരണം: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’യുടെ പുതിയ ടീസറിൽ മുഖം കാട്ടി മോഹൻലാലും അക്ഷയ് കുമാറും പ്രഭാസും; റിലീസ് ഏപ്രിൽ 25 ന്

ഹൈ ഒക്ടെയ്ൻ ആക്ഷനുമായി ‘മാസ്റ്റർപീസ്’ നിർമ്മാതാക്കൾ; അജയ് വാസുദേവും ഹനീഫ് അദേനിയും ആദ്യമായി ഒന്നിക്കുന്നു…