in

മരക്കാർ: കുടുംബ പ്രേക്ഷകരുടെ സ്വീകാര്യതയുടെ പ്രതിഫലനം ബിഎംഎസ് റേറ്റിങ്ങിലും…

മരക്കാർ: കുടുംബ പ്രേക്ഷകരുടെ സ്വീകാര്യതയുടെ പ്രതിഫലനം ബിഎംഎസ് റേറ്റിങ്ങിലും…

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തിന് തുടക്കത്തിൽ ലഭിച്ച സമ്മിശ്ര പ്രതികരണം മാറി പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ആരാധകരിൽ നിന്ന് കുടുംബ പ്രേക്ഷകരിലേക്ക് വന്നപ്പോൾ ഉള്ള മാറ്റമാണ് ഇതെന്ന് വിലയിരുത്തുന്നു.

ഇപ്പോളിതാ ഈ മാറ്റം ബുക് മൈ ഷോയിലും പ്രതിഭലിച്ചിരിക്കുക ആണ്. ചിത്രത്തിന്റെ റേറ്റിംഗ് 60ൽ നിന്ന് ഉയർന്ന് 70ലേക്ക് എത്തിയിരിക്കുന്നു. കുഞ്ഞാലി മരക്കാർ നാലമാന്റെ ചരിത്രം പറയുന്ന ഈ ചിത്രം പ്രിയദർശൻ ആണ് ഒരുക്കിയത്.

ചരിത്രവും ഭാവനയും ഇടകലർത്തി തയ്യാറാക്കിയ ഈ ചിത്രത്തിൽ കടലും കപ്പൽ യുദ്ധങ്ങളും, കരയിലെ യുദ്ധ രംഗങ്ങളും എല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചു ദൃശ്യ വിരുന്ന് ആണ് ഒരുക്കിയത്. കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരം ആകുന്ന തരത്തിലുള്ള പ്രണയവും വൈകാരിക നിമിഷങ്ങളും ഉൾപ്പെടെ എല്ലാ ചേരുവകൾ കൂടി ചിത്രത്തിൽ ഉണ്ട്.

ചിത്രത്തിൽ കുഞ്ഞാലിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്. മികച്ച അഭിപ്രായമാണ് പ്രണവിന്റെ പ്രകടനത്തിന് ലഭിച്ചത്. അർജുൻ സർജ, സുനിൽ ഷെട്ടി, സിദ്ദിഖ്, പ്രഭു, നെടുമുടി വേണു, ഫാസിൽ, സുഹാസിനി, മഞ്ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങിയവർ ആണ് മറ്റ് അഭിനേതാക്കൾ. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചത്.

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഭീമന്‍റെ വഴി’ തീയേറ്ററുകളിൽ…

‘ഒരുപക്ഷേ ലോകസിനിമയിൽ ഇത് ആദ്യം സംഭവം’; സിബിഐ 5നെ കുറിച്ച് രമേശ് പിഷാരടി…