in

‘ഒരുപക്ഷേ ലോകസിനിമയിൽ ഇത് ആദ്യം സംഭവം’; സിബിഐ 5നെ കുറിച്ച് രമേശ് പിഷാരടി…

‘ലോകസിനിമയിൽ തന്നെ ഇങ്ങനെ സംഭവിക്കുന്നത് ആദ്യം’; സിബിഐ 5നെ കുറിച്ച് രമേശ് പിഷാരടി…

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സിനിമാ സീരിയസ് ആണ് സിബിഐ സീരീസ്. മമ്മൂട്ടിയുടെ സേതുരാമയ്യർ സിബിഐ എന്ന നായക കഥാപാത്രം ഒരോ സിനിമാ പ്രേമിയും ഏറ്റെടുത്ത കഥാപാത്രം ആണ്. ഈ സീരീസിൽ അഞ്ചാമത് ഒരു ചിത്രം വരുന്നു എന്ന വാർത്ത പ്രേക്ഷകർ ആവേശത്തോടെ ആണ് വരവേറ്റത്. നവംബർ 29ന് സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു കഴിഞ്ഞു.

പ്രേക്ഷകർ ഇപ്പോൾ അറിയാൻ ആഗ്രഹിക്കുന്നത് സേതുരാമയ്യർ സിബിഐയുടെ ടീമിലെ താരങ്ങൾ ആരൊക്കെ ആണെന്നത് ആണ്. സിബിഐ ഉദ്യോഗസ്ഥൻ ആയി എത്തുന്ന ഒരു താരം രമേശ് പിഷാരടി ആണെന്ന് ഇപ്പോൾ സ്ഥിരീകരണം വന്നിരിക്കുക ആണ്. താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കുവെച്ചത്. അതോടൊപ്പം ഒരു ലോകസിനിമയിൽ തന്നെ അപൂർവമായ ഒരു നേട്ടം സിബിഐ ചിത്രം സ്വന്തമാക്കി എന്ന് പിഷാരടി ഓർമ്മപ്പെടുത്തി.

ഈ ഐഡി കാർഡിന് നന്ദി എന്ന തലക്കെട്ടൊടെ ആണ് രമേശ് പിഷാരടി ആഹ്ലാദത്തോടെ പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചത്. കുട്ടിക്കാലം മുതൽ സിനിമ കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നം, വളർന്നപ്പോൾ കൊതിയോടെ കണ്ട സ്വപ്നം എന്നാണ് ചിത്രത്തിന്റെ ഭാഗം ആയതിനെ കുറിച്ച് രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ചിത്രത്തിന്റെ മറ്റൊരു നേട്ടവും രമേശ് പിഷാരടി പേക്ഷകരോട് പങ്കുവെച്ചു. “കൈ പുറകിൽ കെട്ടി ആ ബിജിഎം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷെ ലോകസിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു”, കെ മധുവിനും മമ്മൂട്ടിക്കും നന്ദി പറഞ്ഞുകൊണ്ട് രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

സിബിഐ സീരീസിലെ അഞ്ച്‌ ചിത്രങ്ങൾക്കും തിരക്കഥകൾ എഴുതിയത് എസ് എൻ സ്വാമി ആയിരുന്നു. ഈ ചിത്രങ്ങൾ സംവിധാനം ചെയ്തത് കെ മധുവും. നായകൻ കഥാപാത്രമായി എത്തിയത് മമ്മൂട്ടിയും. അതും ഈ അഞ്ച് ചിത്രങ്ങൾ സംഭവിക്കുന്നത് 33 വർഷങ്ങൾ കൊണ്ടും. അപൂർവമായ നേട്ടം.

മമ്മൂട്ടി രമേശ് പിഷാരടി എന്നിവർ കൂടാതെ മുകേഷ് ചിത്രത്തിന്റെ ഭാഗം ആകും എന്ന് കരുതുന്നു. സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവർ ആണ് മറ്റ് താരങ്ങൾ.

ഛായാഗ്രഹണം നിര്‍വ്വഹിച്ചത് അഖില്‍ ജോര്‍ജ് ആണ്. നിർമ്മാണം സ്വര്‍ഗ്ഗചിത്ര അപ്പച്ചൻ. എറണാകുളം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് അണിയറക്കാരുടെ പദ്ധതി. ചിത്രീകരണം തുടരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ പൂർത്തിയാക്കിയതിന് ശേഷം മമ്മൂട്ടി ‘സിബിഐ 5’ല്‍ ജോയിന്‍ ചെയ്യും. ,

മരക്കാർ: കുടുംബ പ്രേക്ഷകരുടെ സ്വീകാര്യതയുടെ പ്രതിഫലനം ബിഎംഎസ് റേറ്റിങ്ങിലും…

വരവറിയിച്ച് മരക്കാർ; ആദ്യ ദിന കേരള ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്ത്…