കുഞ്ചാക്കോ ബോബൻ ചിത്രം ‘ഭീമന്റെ വഴി’ തീയേറ്ററുകളിൽ…
കുഞ്ചോക്കോ ബോബൻ നായകൻ ആകുന്ന പുതിയ ചിത്രം ഭീമന്റെ വഴി ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുക ആണ്. ചെമ്പൻ വിനോദ് ജോസ് തിരക്കഥ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് അഷ്റഫ് ഹംസ ആണ്.
ചെമ്പോക്കി മോഷൻ പിക്ചേർസിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസും റിമ കല്ലിങ്കൽ – ആഷിഖ് അബു ടീമിന്റെ ഒപിഎം സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഭീമന്റെ വഴി തിയേറ്റർ ലിസ്റ്റ്:
യഥാർത്ഥ ജീവിതത്തിലെ ആളുകളിൽ നിന്ന് പ്രചോദനമായി യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചെയ്യുന്നൊരു നർമ്മ ചാലിച്ച സിനിമയാണ് ഭീമന്റെ വഴി.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം എന്ന നിലയിലും ഭീമന്റെ വഴി ശ്രദ്ധ നേടിയിരുന്നു. തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.
തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്ന നിലയിൽ മാത്രമല്ല അഭിനേതാവ് എന്ന നിലയിലും ചെമ്പൻ വിനോദ് ചിത്രത്തിന്റെ ഭാഗമാണ്. കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ് എന്നിവരെ കൂടാതെ സൂരജ് വെഞ്ഞാറമൂട്, ജിനു ജോസഫ്, വിൻസി, ചിന്നു ചാന്ദിനി, നിർമൽ പാലാഴി, നസീർ സംക്രാന്തി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. നിസാം എഡിറ്റിംഗ്. വിഷ്ണു വിജയ് സംഗീതം.
ട്രെയിലർ കാണാം: