നൂറ് ഹൗസ്ഫുൾ ഷോസ് ഏരീസ് പ്ലക്സിൽ പൂർത്തിയാക്കി ‘മരക്കാർ’..!

കടുത്ത ഡീഗ്രേഡിങിനെ അതിജീവിച്ചു മുന്നേറുക ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രം. കുടുംബ പ്രേക്ഷകരുടെ സ്വീകാര്യത ആണ് മരക്കാറിനെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാന ഘടകമായത് എന്ന് നിസംശയം പറയാം.
രാജ്യത്തെ ഏറ്റവും വലിയ സിനിമാ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക് മൈ ഷോയിൽ റേറ്റിങ്ങിൽ ദിവസേന വർധന കാണിക്കുന്നതും പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തതിന്റെ സൂചന ആണ്. ഇപ്പോളിതാ മറ്റൊരു നേട്ടവും മരക്കാർ സ്വന്തമാക്കിയിരിക്കുക ആണ്.
റിലീസ് ദിനത്തിൽ റെക്കോർഡ് മാരത്തൺ ഷോസ് കളിച്ച ട്രിവാൻഡ്രം ഏരീസ് പ്ലക്‌സിൽ ആണ് ചിത്രം പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നൂറ് ഹൗസ്ഫുൾ ഷോസ് ചിത്രം പൂർത്തിയാക്കിയതായി ഉടമ സോഹൻ റോയ് അറിയിച്ചു.
പ്രിയദർശൻ ഒരുക്കിയ ഈ മെഗാ ബഡ്ജറ്റ് സിനിമ മലയാളത്തിലെ ഏറ്റവും മുതൽ മുടക്ക് ഉള്ള ചിത്രമാണ്. ആദ്യ ദിനത്തിൽ ചിത്രം ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കി റെക്കോർഡ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ കുറുപ്പ് എന്ന ചിത്രതുന്റെ റെക്കോർഡ് ആയിരുന്നു മറികടന്നത്.
കേരള ബോക്സ് ഓഫീസിൽ ആകട്ടെ 2018ൽ പുറത്തിറങ്ങിയ ഒടിയന് ശേഷം ഏറ്റവും വലിയ ആദ്യ ദിന കളക്ഷനും ചിത്രം നേടി. ഇത്തരത്തിൽ ചിത്രം നിരവധി റെക്കോർഡുകൾ നേടിയാണ് മരക്കാർ തീയേറ്ററുകളിൽ തുടരുന്നത്.