in , ,

വ്യത്യസ്ത ലുക്കിൽ ഫഹദ്; അല്ലു അർജുന്റെ ‘പുഷ്പ’ ട്രെയിലർ…

വ്യത്യസ്ത ലുക്കിൽ ഫഹദ്; അല്ലു അർജുന്റെ ‘പുഷ്പ’ ട്രെയിലർ…

മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള അല്ലു അർജുന്റെ ഓരോ സിനിമയും ഇവിടെ പ്രേക്ഷകർ ആകാംഷയോടെ ആണ് കാത്തിരിക്കുന്നത്. ഇത്തവണയും അങ്ങനെ തന്നെ. പക്ഷെ ഇത്തവണ മലയാളികൾക്ക് സ്വല്പം അധികം ആവേശം ഉണ്ട്. കാരണം മലയാളത്തിന്റെ പ്രിയ യുവതാരം ഫഹദ് ഫാസിലിന്റെ സാന്നിധ്യം ആണ് അതിന് കാരണം.

പുഷ്പ എന്ന ചിത്രത്തിൽ ആണ് അല്ലു ആർജ്ജുനും ഫഹദ് ഫാസിലും ഒന്നിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. തല ക്ളീൻ ഷേവ് ചെയ്ത ലുക്കിൽ ആണ് ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ട്രെയിലർ കാണാം:

സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം തെലുങ്കിൽ ഫഹദ് ഫാസിലിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. പുഷ്പ രാജ എന്ന കഥാപാത്രത്തെ അല്ലു അർജുൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഐപിഎസ് ഓഫീസറുടെ വേഷത്തിൽ ആണ് ഫഹദ് എത്തുന്നത്. രാശ്മിക മന്ദന ആണ് നായിക ആയി എത്തുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, സുനിൽ വർമ്മ, മാളവിക വെയിൽസ് തുടങ്ങിയവർ ആണ് മറ്റ് തരങ്ങൾ.

രണ്ട് ഭാഗങ്ങൾ ആയി ആണ് ഈ ചിത്രം പുറത്തിറങ്ങുക. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ആദ്യ ഭാഗം ഡിസംബർ 14ന് ആണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

‘ബ്രോ ഡാഡി’ സെറ്റിൽ പൃഥ്വിരാജിനൊപ്പം റാണ ദഗ്ഗുബാട്ടി…

നൂറ് ഹൗസ്ഫുൾ ഷോസ് ഏരീസ് പ്ലക്സിൽ പൂർത്തിയാക്കി ‘മരക്കാർ’..!