in

പൃഥ്വി പാടും, മോഹൻലാലിന് ഒപ്പവും പ്രണവിന് വേണ്ടിയും…

പൃഥ്വി പാടും, മോഹൻലാലിന് ഒപ്പവും പ്രണവിന് വേണ്ടിയും…

നല്ല രീതിയിൽ ഗാനം ആലപിച്ചു തിളങ്ങിയ നിരവധി നടീനടന്മാർ മലയാള സിനിമയിൽ ഉണ്ട്. ഇത്തരത്തില്‍ ഗായകര്‍ എന്ന നിലയിലും തിളങ്ങിയ രണ്ട് സൂപ്പർതാരങ്ങൾ ഒരുമിച്ചു അവര്‍ തന്നെ അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുന്നു എന്ന വാര്‍ത്ത ആണ് പുറത്ത് വരുന്നത്. മറ്റാരുമല്ല മോഹൻലാലും പൃഥ്വിരാജും ആണ് ആ താരങ്ങൾ. പൃഥ്വിരാജിനെ സംബന്ധിച്ചു മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. മോഹൻലാലിന്റെ മകൻ പ്രണവിന് വേണ്ടി പാടിയതിന് ശേഷം ആണ് ഇപ്പോൾ മോഹൻലാലിന് ഒപ്പം ഒരു പാട്ട് പാടാൻ ഒരുങ്ങുന്നത്.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ ആണ് മോഹൻലാലും പൃഥ്വിരാജും ചേർന്ന് ഒരു ഗാനം ആലപിക്കുന്നത്. ഡിസംബർ 5ന് ദീപക് ദേവിന്റെ തമ്മനത്തുള്ള സ്റ്റുഡിയോയിൽ ഈ ഗാനത്തിന്റെ റെക്കോർഡിങ് നടന്നിരുന്നു. ക്യാൻ ചാനൽ മീഡിയ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബ്രോ ഡാഡിയുടെ സംഗീത സംവിധായകന്‍ ദീപക് ദേവ് ആണ്.

മാസങ്ങൾക്ക് മുൻപ് പൃഥ്വരാജ് മറ്റൊരു ഗാനവും ആലപിച്ചിരുന്നു. അത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ നായകൻ ആകുന്ന ‘ഹൃദയം’ എന്ന സിനിമക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ഗാനം ആലപിക്കുന്ന ചിത്രം വിനീത് പുറത്ത് വിട്ടിരുന്നു. സംഗീതത്തിന് വളരെയേറെ പ്രാധാന്യമുള്ള ചിത്രം ആണിത്.

ആശിർവാദ് സിനിമാസ് ആണ് ബ്രോ ഡാഡി നിർമ്മിക്കുന്നത്. ഒടിടി റിലീസ് ആയിട്ടാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. കല്യാണി പ്രിയദർശൻ ആണ് നായിക. പ്രണവ് മോഹൻലാലിന്റെ ഹൃദയത്തിലും ഒരു നായികയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. ദർശന ആണ് മറ്റൊരു നായിക. ചിത്രം അടുത്ത വർഷം ആണ് റിലീസ് ചെയ്യുന്നത്.

നൂറ് ഹൗസ്ഫുൾ ഷോസ് ഏരീസ് പ്ലക്സിൽ പൂർത്തിയാക്കി ‘മരക്കാർ’..!

“ഇത് സ്വപ്ന സാക്ഷാത്കാരം”, നടി രമ്യ പാണ്ഡ്യൻ മമ്മൂട്ടിയെ കുറിച്ച് പറയുന്നു…