വൻ ഹൈപ്പിൽ ഇതാ ‘വാലിബൻ’ ആരംഭിക്കുന്നു; ലൊക്കേഷൻ ചിത്രങ്ങൾ ഇതാ…

സൂപ്പർതാരം മോഹൻലാലും സൂപ്പർ സംവിധായകൻ ലിജോ പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ നിലവിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആക്ഷാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇന്ന് ജനുവരി 18ന് ഈ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിക്കുക ആണ്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി, ടിനു പാപ്പച്ചൻ, നിർമ്മതാവ് ഷിബു ബേബി ജോൺ എന്നിവർ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ലൊക്കേഷനിൽ നിന്ന് പുറത്തുവന്ന ചിത്രങ്ങളിൽ കാണാം.
സോഷ്യൽ മീഡിയയിൽ മോഹൻലാലും സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ആരാധകർ ആകട്ടെ വലിയ ആവേശത്തോടെ ആണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സ്വീകരിക്കുന്നത്. ഇതാ ഞങ്ങൾ തുടങ്ങുക ആണെന്നാണ് വലിബനിനായി കാത്തിരിക്കുന്നവരോട് അണിയറപ്രവർത്തകർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പറയുന്നത്. “വെറുതെ ഒരു സിനിമ പോര, ലോക സിനിമ ഓർത്തുവെക്കണം” എന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന തീയതി പുറത്തുവിട്ടു കൊണ്ട് ഷിബു ബേബി ജോൺ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ: