“കാത്തിരുന്ന റിലീസ്”; ഒടിടിയിൽ മൾട്ടി സ്റ്റാർ ചിത്രം ‘കാപ്പ’യുടെ സ്‌ട്രീമിംഗ് ആരംഭിച്ചു…
ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ പൃഥ്വിരാജ് – ആസിഫ് അലി ചിത്രം കാപ്പ ഒടിടിയിൽ സ്‌ട്രീമിംഗ് ആരംഭിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്‌സ് ആണ് ഒടിടി റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ 12 മണിയോടെ ആണ് ചിത്രത്തിന്റെ സ്‌ട്രീമിംഗ് ആരംഭിച്ചത്. ഡിസംബർ 22ന് തിയേറ്റർ റിലീസ് ആയി എത്തിയ ചിത്രം ഒരു മാസം പിന്നിടുന്നത് മുന്നേ തന്നെ ഒടിടിയിൽ ലഭ്യമായിരിക്കുക ആണ്. പ്രേക്ഷകർ വളരെയധികം കാത്തിരുന്ന ഒരു ചിത്രമാണ് നെറ്റ്ഫ്ലിക്സിൽ എത്തിയിരിക്കുന്നത്.
‘കടുവ’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച കാപ്പ എന്ന ഈ ചിത്രവും മറ്റൊരു ഹിറ്റ് ആയിരുന്നു മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. എന്നാൽ കടുവ പോലെ വമ്പൻ കളക്ഷൻ ചിത്രത്തിന് നേടാൻ കഴിഞ്ഞില്ല. പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ കൂടാതെ അപർണ ബാലമുരളി, അന്ന ബെൻ, ജഗദീഷ്, ദിലീഷ് പോത്തൻ, നന്ദു എന്നിവർ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഗ്യാങ്സ്റ്റർ ഡ്രാമ ആയ ചിത്രം തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറഞ്ഞത്. കൊട്ട മധു എന്ന കഥാപാത്രത്ത ആയിരുന്നു ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ചത്. ജി ആർ ഇന്ദുഗോപന്റെ തിരക്കഥയിൽ ആണ് ചിത്രം ഒരുക്കിയത്. ട്രെയിലർ: