in

“അതിശക്തനായി അവതരിച്ച് മോഹൻലാൽ”; ‘മലൈക്കോട്ടൈ വാലിബൻ’ ഫസ്റ്റ് ലുക്ക്…

“അതിശക്തനായി അവതരിച്ച് മോഹൻലാൽ”; ‘മലൈക്കോട്ടൈ വാലിബൻ’ ഫസ്റ്റ് ലുക്ക്…

മലയാളം സിനിമ ലോകവും പ്രേക്ഷകരും ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘മലൈക്കോട്ടൈ വാലിബൻ’. സൂപ്പർതാരം മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്നു എന്നതിനാൽ വൻ ഹൈപ്പ് ആണ് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ ഉള്ളത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളാകട്ടെ ഹൈപ്പ് വീണ്ടും ഉയർത്തുന്ന തരത്തിലാണ് വരുന്നത്. ഇപ്പോളിതാ വിഷു ആഘോഷങ്ങളുടെ ഭാഗമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്.

മോഹൻലാലിനെ മുൻപ് കണ്ടിട്ടില്ലാത്ത തരത്തിലാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ബിഗ് ക്യാൻവാസ് ആക്ഷൻ ചിത്രത്തിന്റെ എല്ലാ പ്രതീതിയും സൃഷ്ടിക്കുന്ന തരത്തിലൊരു പോസ്റ്റർ ആണ് മലൈക്കോട്ടൈ വാലിബൻ ടീം പുറത്തിറക്കിയിരിക്കുന്നത്. മോഹൻലാലിനായി ലിജോ ഒരുക്കുന്നത് വമ്പൻ മാസ് ചിത്രം ആണെന്ന് തന്നെ പ്രതീക്ഷിക്കാം. ഷിബു ബേബി ജോൺ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫസ്റ്റ് ലുക്ക്:

മോഹൻലാലിന്റെ പാൻ ഇന്ത്യൻ മെഗാ ആക്ഷൻ ചിത്രം ജൂലൈയിൽ; പ്രഖ്യാപന വീഡിയോ…

“കെജിഎഫിൽ വാഴാൻ വിക്രം”; ‘തങ്കലാൻ’ മേക്കിംഗ് വീഡിയോ പുറത്ത്…