in

മോഹൻലാലിന്റെ പാൻ ഇന്ത്യൻ മെഗാ ആക്ഷൻ ചിത്രം ജൂലൈയിൽ; പ്രഖ്യാപന വീഡിയോ…

മോഹൻലാലിന്റെ പാൻ ഇന്ത്യൻ മെഗാ ആക്ഷൻ ചിത്രം ജൂലൈയിൽ; പ്രഖ്യാപന വീഡിയോ…

കുറച്ച് മാസങ്ങൾക്ക് മുൻപ് ആയിരുന്നു മോഹൻലാൽ ഒരു അഭിമുഖത്തിൽ ‘ഋഷഭ’ എന്ന ബിഗ് ബഡ്‌ജറ്റ്‌ പാൻ ഇന്ത്യൻ ചിത്രത്തിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. ഇപ്പോൾ ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാൻ പോകുകയാണ് എന്ന ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ ഒരു വീഡിയോയിലൂടെ മോഹൻലാലും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചേർന്ന് ആണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ജൂലൈ 9ന് ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

ജനാർദൻ മഹർഷി തിരക്കഥ എഴുതിയ ചിത്രം നന്ദ കിഷോർ ആണ് സംവിധാനം ചെയ്യുന്നത്. അഭിഷേക് വ്യാസ് ആണ് നിർമ്മതാവ്. മലയാളത്തിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം മറ്റ് ഭാഷകളിലേക്ക് ഡബ് ചെയ്തും പുറത്തിറങ്ങും. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ മെഗാ ആക്ഷൻ ഡ്രാമയിൽ മോഹൻലാലിന് ഒപ്പം മറ്റൊരു താരവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു തെലുങ്ക് സൂപ്പർതാരം ആകും ഈ വേഷം ചെയ്യുക എന്നും വിജയ് ദേവരകൊണ്ട ആണ് ആ താരം എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വീഡിയോ:

ബിഗ് ബഡ്ജറ്റ് ത്രില്ലറിൽ സ്റ്റൈലിഷ് മമ്മൂട്ടി; ‘ബസൂക്ക’ പോസ്റ്റർ…

“അതിശക്തനായി അവതരിച്ച് മോഹൻലാൽ”; ‘മലൈക്കോട്ടൈ വാലിബൻ’ ഫസ്റ്റ് ലുക്ക്…