സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന ‘മേജർ’ ജൂൺ മൂന്നിന് എത്തും…

മുംബൈയിലെ 26/11 ഭീകരാക്രമണത്തിൽ നിർവധി ആളുകളുടെ ജീവൻ രക്ഷിച്ച് വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന “മേജർ” എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂൺ മൂന്നിന് ആണ് ചിത്രത്തിന്റെ റിലീസ്. തെലുങ്കിൽ ചിത്രീകരിച്ച ചിത്രം മലയാളം, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും.
ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ യുവനടൻ അദിവി ശേഷ് ആണ് അവതരിപ്പിക്കുന്നത്. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ്. മഹേഷ് ബാബുവിന്റെ ജി മഹേഷ് ബാബു എന്റർടൈന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.
Slight change in date 🔥 SUMMER HEAT wave hits theatres one week later 🇮🇳
JUNE 3 it is! #MajorTheFilm worldwide #Telugu :: #Hindi :: #Malayalam #MajorOnJune3rd #MajorSandeepUnnikrishnan pic.twitter.com/4hmDShZFhd— Adivi Sesh (@AdiviSesh) April 27, 2022
സേഷിനെ കൂടാതെ, ശോഭിത ധൂലിപാല, സായി മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി നായർ, മുരളി ശർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീതസംവിധാനം ശ്രീചരൺ പകല ആണ് നിർവഹിക്കുന്നത്. ഛായാഗ്രാഹകൻ വംശി പാച്ചിപുലുസു ആണ്. വിനയ് കുമാർ സിരിഗിനീഡി, കോട്ടൈ പവൻ കല്യാണ് എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവഹിക്കുന്നത്.


