in

മോഹൻലാലിനെ നായകനാക്കി ജീത്തുവിന്റെ മിസ്റ്ററി ത്രില്ലർ; ‘ട്വൽത്ത് മാൻ’ ടീസർ വരുന്നു…

മോഹൻലാലിനെ നായകനാക്കി ജീത്തുവിന്റെ മിസ്റ്ററി ത്രില്ലർ; ‘ട്വൽത്ത് മാൻ’ ടീസർ വരുന്നു…

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ദൃശ്യം സീരീസിന് ശേഷം മറ്റൊരു ത്രില്ലർ ചിത്രവുമായി എത്തുക ആണ് മോഹൻലാൽ – ജീത്തു ജോസഫ് ടീം. ഇത്തവണ മിസ്റ്ററി ത്രില്ലർ ജോണറിൽ ഉള്ളൊരു ചിത്രവുമായി ആണ് ഈ കൂട്ട്കെട്ട് എത്തുന്നത്. ‘ട്വൽത്ത് മാൻ’ എന്ന ഈ ചിത്രം ഒടിടി റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. ഒടിടി റിലീസ് പ്രഖ്യാപിച്ചു ചിത്രത്തിന്റെ ഒരു പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസർ റിലീസ് പ്രഖ്യാപിച്ചിരിക്കുക ആണ് അണിയറപ്രവർത്തകർ.

നാളെ (ഏപ്രിൽ 27ന്) വൈകുന്നേരം 6 മണിക്ക് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങും എന്നാണ് മാൻ ടീം അറിയിച്ചിരിക്കുന്നത്. ഈ വർഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ഒടിടി റിലീസ് ആയി എത്തുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമാണ് ഇത്. ബ്രോ ഡാഡി പോലെ ഡിസ്നി+ ഹോട്ട്സ്റ്റാർ ആണ് ഈ ചിത്രവും സ്‌ട്രീം ചെയ്യുക.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചത്. കെആർ കൃഷ്ണ കുമാർ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ 14 താരങ്ങള്‍ ആണ് ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നത്. മോഹന്‍ലാലിനെ കൂടാതെ സൈജു കുറുപ്പ്, ഉണ്ണി മുകുന്ദൻ, പ്രിയങ്ക നായർ, ശിവദ, അനു സിത്താര, അദിതി രവി, അനുശ്രീ, ലിയോണ ലിഷോയ്, അനു മോഹൻ, ചന്തുനാഥ്, രാഹുൽ മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അനിൽ ജോൺസൺ ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. അടുത്ത മാസം (മേയ്) ചിത്രം റിലീസ് ചെയ്യും.

‘ഹൃദയ’ങ്ങൾ കീഴടക്കിയ സംഗീതം ഒരുക്കിയ ഹിഷാം ഇനി വിജയ് – സാമന്ത ടീമിന് ഒപ്പം…

സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന ‘മേജർ’ ജൂൺ മൂന്നിന് എത്തും…