in

കണ്ണപ്പ നായിക മലയാളത്തിൽ, താരനിരയിൽ അർജ്യുവും ശ്രീകാന്ത് വെട്ടിയാറും; ‘മേനേ പ്യാർ കിയ’ ആരംഭിച്ചു…

കണ്ണപ്പ നായിക മലയാളത്തിൽ, താരനിരയിൽ അർജ്യുവും ശ്രീകാന്ത് വെട്ടിയാറും; ‘മേനേ പ്യാർ കിയ’ ആരംഭിച്ചു…

തമിഴ് ചിത്രം ‘സ്റ്റാർ’, റിലീസിന് തയ്യാറാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കണ്ണപ്പ’ എന്നീ ചിത്രങ്ങളിലെ നായികയായ പ്രീതി മുകുന്ദൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ‘മേനേ പ്യാർ കിയ’ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രം നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ ആണ് സംവിധാനം ചെയ്യുന്നത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രത്തിന്റെ ചിത്രീകരണം ചങ്ങനാശ്ശേരിയിൽ ആരംഭിച്ചു. ചങ്ങനാശേരി ആനന്ദാശ്രമത്തിൽ നടന്ന പൂജ ചടങ്ങിൽ മഫത്ലാൽ CEO രഘുനാഥ് ബാലകൃഷ്ണൻ ഭദ്രദീപം തെളിയിച്ചു.

മുറ എന്ന ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ യൂട്യൂബേഴ്സ് ആയ അർജ്യുവും ശ്രീകാന്ത് വെട്ടിയാറും അഭിനയിക്കുന്നു. മിഥുട്ടി, ജിയോ ബേബി, റെഡിൻ കിങ്സ്‌ലി, ത്രിക്കണ്ണൻ, മൈം ഗോപി, ബോക്‌സർ ധീന, ജഗദീഷ് ജനാർഥൻ, ജിവിൻ റെക്സ, ബിബിൻ പെരുമ്പിള്ളി, അസ്കർ അലി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. റൊമാന്റിക് കോമഡി ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നത്.

‘മന്ദാകിനി’ എന്ന ചിത്രത്തിനു ശേഷം’ സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഡോൺ പോൾ ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. കണ്ണൻ മോഹൻ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിൽ അജ്മൽ ഹസ്ബുല്ല സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നു. ഫൈസൽ ഫസലുദീൻ, ഫൈസൽ ബഷീർ എന്നിവർ തിരക്കഥ ഒരുക്കുന്നു. ആർട് ഡയറക്ടർ – സുനിൽ കുമരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ബിനു നായർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി.

പ്രൊഡക്ഷൻ കൺട്രോളർ – ശിഹാബ് വെണ്ണല, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – ജിതിൻ പയ്യനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ ഡിസൈനർ – സൗമ്യധ വർമ്മ, ഡി ഐ – ബിലാൽ റഷീദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌സ് – ആന്റണി കുട്ടമ്പുഴ, വിനോദ് വേണുഗോപാൽ, സംഘടനം – കലൈ കിങ്‌സൻ, ഡിസൈൻ- യെല്ലോ ടൂത്‌സ്, സ്റ്റിൽസ് – ഷൈൻ ചെട്ടികുളങ്ങര, പി ആർ ഒ – എ എസ് ദിനേശ്, ശബരി

“ആഗോള ഇതിഹാസ സിനിമയായി ബറോസ് മാറട്ടെ”; ഫാസിൽ ആശംസിച്ചു, സംവിധായകൻ മോഹൻലാൽ എന്ന് ബിഗ് സ്ക്രീനിൽ ഡിസംബർ 25ന് തെളിയും!

ഗന്ധർവ്വ ഗാനത്തിൽ തിളങ്ങി റംസാനും നവനിയും; ‘റൈഫിൾ ക്ലബി’ലെ ആദ്യ വീഡിയോ ഗാനം പുറത്ത്…