in , ,

ഗന്ധർവ്വ ഗാനത്തിൽ തിളങ്ങി റംസാനും നവനിയും; ‘റൈഫിൾ ക്ലബി’ലെ ആദ്യ വീഡിയോ ഗാനം പുറത്ത്…

ഗന്ധർവ്വ ഗാനത്തിൽ തിളങ്ങി റംസാനും നവനിയും; ‘റൈഫിൾ ക്ലബി’ലെ ആദ്യ വീഡിയോ ഗാനം പുറത്ത്…

ആഷിഖ് അബുവിന്‍റെ പുതിയ ചിത്രമായ ‘റൈഫിള്‍ ക്ലബി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. റംസാൻ മുഹമ്മദും നവനി ദേവാനന്ദും പരിമൾ ഷെയിസും ഒന്നിച്ചെത്തിയിരിക്കുന്ന ‘ഗന്ധർവ്വ ഗാനം’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ രംഗങ്ങൾ ചടുലമായ ചുവടുകൾ കൊണ്ട് സമ്പന്നമാണ്.

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് റെക്സ് വിജയൻ സംഗീതം നൽകി ശ്വേത മോഹനും സൂരജ് സന്തോഷും ചേർന്നാണ് ‘ഗന്ധർവ്വ ഗാനം’ ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് ഡാൻസിറ്റിയാണ് കോറിയോഗ്രാഫർ. ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വൈകാതെ റിലീസിനെത്തുമെന്നാണ് സൂചന. വീഡിയോ ഗാനം:

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വിജയരാഘവൻ, റാഫി, വാണി വിശ്വനാഥ്, ഹനുമാൻകൈൻഡ്, വിനീത് കുമാർ, സുരേഷ് കൃഷ്ണ, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ, രാമു, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമൾ ഷെയിസ്, സജീവ് കുമാർ, കിരൺ പീതാംബരൻ തുടങ്ങിയവർ ആണ് ചിത്രത്തിലെ താരങ്ങൾ.

റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സി’ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

കണ്ണപ്പ നായിക മലയാളത്തിൽ, താരനിരയിൽ അർജ്യുവും ശ്രീകാന്ത് വെട്ടിയാറും; ‘മേനേ പ്യാർ കിയ’ ആരംഭിച്ചു…

“തുടക്കം എന്തായി”; സൂര്യ ചിത്രം ‘കങ്കുവ’യുടെ ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്…