in

“ആഗോള ഇതിഹാസ സിനിമയായി ബറോസ് മാറട്ടെ”; ഫാസിൽ ആശംസിച്ചു, സംവിധായകൻ മോഹൻലാൽ എന്ന് ബിഗ് സ്ക്രീനിൽ ഡിസംബർ 25ന് തെളിയും!

“ആഗോള ഇതിഹാസ സിനിമയായി ബറോസ് മാറട്ടെ”; ഫാസിൽ ആശംസിച്ചു, സംവിധായകൻ മോഹൻലാൽ എന്ന് ബിഗ് സ്ക്രീനിൽ ഡിസംബർ 25ന് തെളിയും!

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ റിലീസ് സംവിധായകന്‍ ഫാസില്‍ പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് ദിനമായ ഡിസംബർ 25ന് പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഈ റിലീസ് തീയതിയുടെ ചില പ്രത്യേകതകൾ കൂടി എടുത്തു പറഞ്ഞാണ് ഫാസിൽ റിലീസ് പ്രഖ്യാപനം നടത്തിയത്. ആഗോള ഇതിഹാസ സിനിമയായി ബറോസ് മാറട്ടെ എന്നും ഫാസിൽ ആശംസിച്ചു.

മോഹൻലാലിന്റെ ആദ്യ റിലീസ് ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, എക്കാലത്തെയും ക്ലാസ്സിക് ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ്, എന്നീ ചിത്രങ്ങൾ റിലീസ് ചെയ്ത അതേ തീയതിയിൽ തന്നെ ആണ് ബറോസും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇതൊരു യാദൃച്ഛികത ആണ്. ഒരു മുൻധാരണയും ഒരുക്കവുമില്ലാതെയാണ് റിലീസ് തിയതി തീരുമാനിച്ചതെങ്കിൽപോലും അതെന്തൊരു ഒത്തുചേരൽ ആണ്, നിമിത്താണ് പൊരുത്തമാണ്, ഗുരുകടാക്ഷമാണെന്ന്, ദൈവനിശ്ചയമാണെന്ന് തോന്നിപ്പോയി എന്ന് ഫാസിൽ പറഞ്ഞു.

മോഹൻലാൽ തന്നെ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ഈ ത്രീഡി ഫാന്റസി ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മാര്‍ക്ക് കിലിയൻ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ ആണ്. സന്തോഷ് രാമനാണ് ബറോസിന്റെ സെറ്റുകള്‍ ഡിസൈന്‍ ചെയ്തത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ സൂര്യ ചിത്രം കങ്കുവയ്ക്ക് ഒപ്പം റിലീസ് ചെയ്യുകയും മികച്ച പ്രതികരണങ്ങളും ലഭിച്ചിരുന്നു.

“മൈൻഡ് ബ്ലോവിംഗ് എക്സ്പീരിയൻസിന് തയ്യാറായിക്കൊള്ളൂ”; ‘പുഷ്പ 2’ നെ കുറിച്ച് രശ്മിക മന്ദാന പറയുന്നു

കണ്ണപ്പ നായിക മലയാളത്തിൽ, താരനിരയിൽ അർജ്യുവും ശ്രീകാന്ത് വെട്ടിയാറും; ‘മേനേ പ്യാർ കിയ’ ആരംഭിച്ചു…