in

വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗത മാത്രമാണുള്ളത്; പ്രേക്ഷകരോട് മറുപടി പറഞ്ഞ് ലിജോ…

വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗത മാത്രമാണുള്ളത്; പ്രേക്ഷകരോട് മറുപടി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. സമ്മിശ്ര പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം, അതിഗംഭീര സിനിമാനുഭവം സമ്മാനിച്ചുവെന്നു പറയുന്നവരും, അത്പോലെ തന്നെ പ്രതീക്ഷിച്ച ഉയരത്തിൽ എത്തിയില്ല എന്ന് പറയുന്നവരുമുണ്ട്. ഇപ്പോഴിതാ ചിത്രം നേരിടുന്ന ചില വിമർശനങ്ങൾക്ക് എതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

ഇന്ന് നൽകിയ മാധ്യമ സംവാദത്തിലാണ് അദ്ദേഹം പ്രേക്ഷകരുടെ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ചിത്രത്തിന്റെ വേഗതയെ കുറിച്ചുള്ള പരാതികൾക്ക് ലിജോ പറഞ്ഞ മറുപടി, ഇതിന് ഒരു മുത്തശ്ശി കഥയുടെ വേഗത മാത്രമാണുള്ളതെന്നാണ്. ആദ്യം മുതൽ അവസാനം വരെ ഒരേ വേഗതയിൽ കഥ പറയാൻ സാധിക്കുന്ന ഒരു ചിത്രമല്ല ഇതെന്നും, ഇതിന്റെ സ്വഭാവം താനും ലാലേട്ടനുമുൾപ്പെടെയുള്ളവർ ആദ്യം മുതൽ തന്നെ വ്യക്തമാക്കിയതുമാണെന്നും ലിജോ കൂട്ടിച്ചേർത്തു.

നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല എന്ന് പറഞ്ഞ ലിജോ എല്ലാവർക്കും മനസ്സിലാക്കാവുന്ന ലളിതമായൊരു കഥ മാത്രമാണ് വാലിബന്റേത് എന്നും പറഞ്ഞു.നോ പ്ലാൻസ് ടു ചേഞ്ച് നോ പ്ലാൻസ് ടു ഇമ്പ്രെസ്സ് എന്ന കാര്യത്തിൽ താൻ ചെറിയ ഒരു മാറ്റം വരുത്തിയിട്ടുണ്ട് എന്നും സ്റ്റിൽ നോ പ്ലാൻസ് ടു ചേഞ്ച്, സ്റ്റിൽ നോ പ്ലാൻസ് ടു ഇമ്പ്രെസ്സ് എന്നാണ് ഇപ്പോഴത്തെ നിലപാടെന്നും ലിജോ വ്യക്തമാക്കി. നമ്മുടെ രുചി നമ്മുടെ മാത്രം നാവിൽ എത്തിയ രുചി ആയിരിക്കണം വേറെ ഒരാളുടെ ആകരുത് എന്ന് വിശദമാക്കിയ ലിജോ, മറ്റൊരുത്തന്റെ കിടപ്പു മുറിയിലും കുളിമുറിയിലും എത്തി നോക്കി അതിന് പ്രതികരിക്കുന്നത് ആവരുത് നമ്മുടെ വിനോദമെന്നും പറയുന്നു.

വാലിബൻ സിനിമയ്ക്കെതിരെ വൈരാഗ്യത്തോടെയുള്ള ഒരാക്രമണം നടക്കുന്നത് എന്തിനെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും അദ്ദേഹം മാധ്യമ സംവാദത്തിൽ സൂചിപ്പിച്ചു. ഞാൻ ബുദ്ധിമാൻ മറ്റെല്ലാവരും മണ്ടന്മാർ എന്ന രീതിയിൽ, “നോട്ട് എവരി വൺസ് കപ്പ് ഓഫ് ടീ” എന്ന് പറയേണ്ട കാര്യമില്ലെന്നും സംവിധായകൻ വ്യക്തമാക്കി.

“ലിജോയുടെ ലോകത്ത് അഴിഞ്ഞാടി മോഹൻലാൽ”; ‘മലൈക്കോട്ടൈ വാലിബൻ’ റിവ്യൂ വായിക്കാം..

കേട്ടറിയാം ‘ഭ്രമയുഗ’ ലോകത്തെ; 18 മിനിറ്റ് സൗണ്ട് ട്രാക്ക് എത്തി…