കേട്ടറിയാം ‘ഭ്രമയുഗ’ ലോകത്തെ; 18 മിനിറ്റ് സൗണ്ട് ട്രാക്ക് എത്തി…
ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കുന്ന പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ സൗണ്ട് ട്രാക്ക് പുറത്തിറങ്ങി. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ചിത്രത്തിലെ സൗണ്ട് ട്രാക്ക് പ്രേക്ഷകർക്ക് പുതിയ പ്രതീക്ഷ നല്കിയാണ് എത്തിയിരിക്കുന്നത്.
ക്രിസ്റ്റോ സേവ്യർ സംഗീതം ഒരുക്കിയ ചിത്രത്തിലെ ആറ് ട്രാക്കുകൾ അടങ്ങിയ സൗണ്ട് ട്രാക്ക് ആണ് യൂട്യൂബിലും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്തിരിക്കുന്നന്നത്. 18 മിനിറ്റിലധികം ദൈർഘ്യമുണ്ട് ഈ സൗണ്ട് ട്രാക്കിന്. നിഗൂഢത വർദ്ധിപ്പിക്കുന്ന ചിത്രത്തിന്റെ ഈ സൗണ്ട് ട്രാക്ക് പ്രേക്ഷകരെ ആകർഷിക്കും എന്നത് തീർച്ച.
മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. തീർത്തൂം വേറിട്ട മേക്ക് ഓവറിൽ മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ഒരു മികച്ച താരനിര തന്നെയുണ്ട്. വേട്ടയാടുന്ന മെലഡികൾ കാത്തിരിപ്പ് തീവ്രമാക്കുമ്പോൾ, ബ്രഹ്മയുഗം ഒരു സസ്പെൻസ് സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്നു.