തരുൺ മൂർത്തി-മോഹൻ ലാൽ ചിത്രം L366 ആരംഭിച്ചു; പുതിയ ലുക്കുമായി സോഷ്യൽ മീഡിയ കത്തിച്ച് മോഹൻലാൽ

ഇൻഡസ്ട്രി ഹിറ്റായി മാറിയ “തുടരും” എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ – തരുൺ മൂർത്തി ടീം ഒന്നിക്കുന്ന, L366 എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് (ജനുവരി ഇരുപത്തിമൂന്ന്) വെള്ളിയാഴ്ച്ച തൊടുപുഴക്കടുത്ത്, കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിൽ വച്ച് ആരംഭിച്ചു.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻമ്പിൻ്റെ ബാനറിൽ, ആഷിക്ക് ഉസ്മാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ പോലീസ് കഥാപാത്രമായി എത്തുന്ന മോഹൻലാൽ ഇതിലെ തൻ്റെ ലുക്കും സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം താടി ക്ലീൻ ഷേവ് ചെയ്ത് മോഹൻലാൽ എത്തുന്ന ചിത്രം കൂടിയാണിത്. ഇതിലെ ലുക്ക് പുറത്ത് വന്നതോടെ, സോഷ്യൽ മീഡിയയിൽ ആരാധകരുടെയും സിനിമാ പ്രേമികളുടെയും ആവേശം കാട്ട് തീ പോലെ പടരുകയാണ്.
മീരാജാസ്മിൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ബിനു പപ്പു, മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ എന്നിവരും വേഷമിടുന്നുണ്ട്. ഒരു ടൗൺ ഷിപ്പിൽ ജോലി എസ്.ഐ ആയാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത്. ഈ കഥാപാത്രത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്.
ഇഷ്ക്ക് ,ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് ചിത്രത്തിൻ്റെ തിരക്കഥ. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷാജികുമാറാണ്. എഡിറ്റിംഗ്- വിവേക് ഹർഷൻ, കലാസംവിധാനം – ഗോകുൽ ദാസ്. മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – മഷർ ഹംസ, കോ-ഡയറക്ടർ – ബിനു പപ്പു.
തൊടുപുഴ, ശബരിമല, ഹൈദ്രാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. സെൻട്രൽ പിക്ച്ചേഴ്സ് ആയിരിക്കും ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

