ഉർവശി നായികയാകുന്ന ‘എൽ. ജഗദമ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്’; ട്രെയിലർ പുറത്തിറങ്ങി

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത നടി ഉർവശിയും ഫോസിൽഹോൾഡിംഗ്സും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് “എൽ. ജഗദമ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്”. ഈ സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. മെയ് രണ്ടാം തീയതി തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മറ്റാരുമല്ല, ഉർവശിയുടെ ഭർത്താവും പ്രശസ്ത സംവിധായകനുമായ ശിവാസ് (ശിവപ്രസാദ്) ആണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. സിനിമയിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്നത് ഉർവശിയാണ്.
“എൽ. ജഗദമ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്” സ്ത്രീ കഥാപാത്രങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണ്. ഒരു ഗ്രാമപഞ്ചായത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാഴ്ചകളെ ഈ സിനിമ അവതരിപ്പിക്കുന്നു. ഉർവശിയോടൊപ്പം ഒരു വലിയ താരനിരയും ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരെ കൂടാതെ അമ്പതിലധികം പുതുമുഖങ്ങളും ഈ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് സിനിമയുടെ ഒരു പ്രധാന പ്രത്യേകതയാണ്.
അനിൽ നായർ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം നൽകിയിരിക്കുന്നു. ഷൈജൽ പി വി എഡിറ്റിംഗും, എസ് ജയരാമൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. ഷാഫി ചെമ്മാടാണ് പ്രൊഡക്ഷൻ കൺട്രോളർ. റെജിവാൻ അബ്ദുൽ ബഷീർ ആണ് ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ. രാജേഷ് മേനോൻ കലാസംവിധാനവും, കുമാർ എടപ്പാൾ വസ്ത്രാലങ്കാരവും, ഹസ്സൻ വണ്ടൂർ മേക്കപ്പും നിർവ്വഹിക്കുന്നു. ശ്രീക്കുട്ടൻ ധനേvശൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, ആദർശ് സുന്ദർ പ്രൊഡക്ഷൻ മാനേജറുമാണ്. നന്ദു ഗോപാലകൃഷ്ണനാണ് സ്റ്റിൽ ഫോട്ടോഗ്രാഫർ. മുകേഷ്, സക്കീർഹുസൈൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരും, വിഷ്ണു വിശിക, ഷോൺ സോണി എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരുമാണ്. ജയറാം രാമചന്ദ്രനാണ് പോസ്റ്റർ ഡിസൈനർ. സെവന്റിടു ഫിലിം കമ്പനി റിലീസ് ആണ് ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്. പി ആർ ഒ – എ എസ് ദിനേശ്.