in , ,

കുടുംബമായി കൊയ്ത്തിനിറങ്ങി വിക്രമും പാർവതിയും; ‘തങ്കലാനി’ലെ പുതിയ വീഡിയോ ഗാനം പുറത്ത്…

കുടുംബമായി കൊയ്ത്തിനിറങ്ങി വിക്രമും പാർവതിയും; ‘തങ്കലാനി’ലെ പുതിയ വീഡിയോ ഗാനം പുറത്ത്…

തമിഴകത്തിന്റെ സൂപ്പർതാരം വിക്രമും സംവിധായകൻ പാ രഞ്ജിത്തും ഒന്നിക്കുന്ന തങ്കലാനിലെ പുതിയ ഗാനം പുറത്തിറങ്ങി. അറുവാടയ് എന്ന ടൈറ്റിൽ നല്കി തമിഴിൽ പുറത്തിറങ്ങിയ ഗാനത്തിന്റെ മലയാളം പതിപ്പിന് കൊയ്ത് പാട്ട് എന്നാണ് പേര് നല്കിയിരിക്കുന്നത്. ഉമാദേവി വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് നടൻ വിക്രം, സിന്ദുരി വിശാൽ, മതിച്ചിയം ബാല, സുഗന്തി എന്നിവർ ചേർന്നാണ്.

സന്തോഷ് വർമ്മ ആണ് മലയാളം ഗാനം രചിച്ചത്. സന്നിധാനന്ദൻ, ശിഖ പ്രഭാകരൻ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ തങ്കലാൻ ഓഗസ്റ്റ് പതിനഞ്ചിനാണ്‌ ആഗോള റിലീസായി എത്തുന്നത്. സെൻസർ ബോർഡിൽ നിന്ന് യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ തങ്കലാൻ കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യും.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്. പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം.

കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പിആർഒ- ശബരി.

തമിഴിൽ കൈകോർത്ത് പ്രശസ്തരായ മലയാളി സാങ്കേതിക പ്രതിഭകൾ; തമിഴ് ചിത്രം ‘എന്ന വിലൈ’ വരുന്നു…

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ഗെയിം ത്രില്ലർ ‘ബസൂക്ക’യുടെ ടീസർ ഓഗസ്റ്റ് 15ന് എത്തും…