in , ,

ഡബിൾ ഡോസിൽ ദുൽഖറിൻ്റെ വീരപരിവേഷം; ‘കിംഗ് ഓഫ് കൊത്ത’ ട്രെയിലർ…

ഡബിൾ ഡോസിൽ ദുൽഖറിൻ്റെ വീരപരിവേഷം; ‘കിംഗ് ഓഫ് കൊത്ത’ ട്രെയിലർ…

മാസ് അവതാരത്തിൽ ദുൽഖർ സൽമാൻ എത്തുന്ന ചിത്രമായ “കിംഗ് ഓഫ് കൊത്ത”യുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലർ മോഹൻലാൽ, ഷാരൂഖ് ഖാൻ, സൂര്യ, നാഗാർജുന എന്നിവർ ചേർന്നാണ് ആണ് വിവിധ ഭാഷകളിൽ പുറത്തിറക്കിയത്. മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ക്രൈം, റൊമാൻസ്, ഡ്രഗ്സ്, രാഷ്ട്രീയം, ഫുട്ബോൾ തുടങ്ങിയ വിഷയങ്ങളിലൂടെ ആണ് അവതരിപ്പിക്കുക എന്ന് ട്രെയിലർ വ്യക്തമാക്കുന്നു.

ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന രാജുവിനെ ഈ ട്രെയിലർ നമുക്ക് പരിചയപ്പെടുത്തുന്നു, പിതാവിനെപ്പോലെ പേരെടുത്ത റൗഡി ആവണം എന്ന് ആഗ്രഹിക്കുന്ന ഒരു കഥാപാത്രം. കൊത്തയിൽ വീര പരിവേഷത്തോടെ രാജാവായി വാഴുന്ന രാജുവിന്റെ കാഴ്ച്ചകൾ ആണ് ട്രെയിലറിൽ നിറയുന്നത്. തീവ്രമായ ആക്ഷൻ സീക്വൻസുകളും ഏറ്റുമുട്ടലുകളും ഊർജ്ജസ്വലമായ ഫുട്ബോൾ രംഗങ്ങളും ഒക്കെ ഉൾപ്പെടുന്ന ട്രെയിലർ ആരാധകർക്ക് ഒരു ട്രീറ്റ് തന്നെ സമ്മാനിക്കുന്നുണ്ട്. ട്രെയിലർ കാണാം:

ദുൽഖർ സൽമാനും ഐശ്വര്യ ലക്ഷ്മിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ഡാൻസിംഗ് റോസ് ഷബീർ, പ്രസന്ന, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവരുൾപ്പെടെ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. നിമിഷ് രവി ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതവും ശ്യാം ശശിധരൻ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.

രണ്ട് മിനിറ്റിൽ ആവേശം പതിന്മടങ്ങാക്കി ‘ജയിലറി’ന്റെ സ്പെഷ്യൽ പ്രോമോ വീഡിയോ…

കേരള ബോക്സ് ഓഫീസിനെയും തീ പിടിപ്പിച്ച് ‘ജയിലർ’; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്…