കേരള ബോക്സ് ഓഫീസിനെയും തീ പിടിപ്പിച്ച് ‘ജയിലർ’; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്…

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലർ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. നെൽസൺ ദിലീപ് സംവിധാനം ചെയ്ത ഈ ഈ ചിത്രം കേരള ബോക്സ് ഓഫീസിനെ ‘തീ പിടിപ്പിക്കുന്ന’ കാഴ്ചയാണ് കാണാൻ കഴിയുന്നത്. മലയാളത്തിൻ്റെ സൂപ്പർതാരം മോഹൻലാലിന്റെ സ്പെഷ്യൽ അപ്പിയറൻസ് കൂടി ആരാധകർ ഏറ്റെടുത്തതോടുകൂടി ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ബോക്സ് ഓഫീസ് ലഭിക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ കലാനിധി മാരൻ നിർമ്മിച്ച ഈ ബ്ലാക്ക് കോമഡി-ആക്ഷൻ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസ് ആണ്.
ആദ്യ ദിനത്തിൽ ആരാധകർ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ, “ജയിലർ” കേരള ബോക്‌സ് ഓഫീസിലെ റെക്കോർഡുകൾ തകർത്തു, 2023 ലെ അനിഷേധ്യമായ ഒന്നാം നമ്പർ ഓപ്പണറായി ഉയർന്നു. 1775 ഷോകളിലൂടെ നേടിയ 5.85 കോടി രൂപയുടെ മികച്ച കേരളീയ ഗ്രോസ് കളക്ഷനുമായി. , ചിത്രം പ്രേക്ഷകരിലും നിരൂപകരിലും ഒരു ശാശ്വത സ്വാധീനം ചെലുത്തി.
ആരാധകർ നൽകിയ അതിഗംഭീര വരവേൽപ്പിലൂടെ ചിത്രം 2023-ലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ ആണ് കേരള ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്. “വാരിസ്”, “പൊന്നിയിൻ സെൽവൻ 2, പത്താൻ, 2018 എന്നീ ചിത്രങ്ങളെ പിന്നിലാക്കി ആണ് ജയിലർ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കേരളത്തിലെ തിയേറ്ററുകളിൽ ആദ്യദിനത്തിൽ 1775 ഷോകൾ കളിച്ച ചിത്രം 5.85 കോടിയുടെ അമ്പരപ്പിക്കുന്ന ഗ്രോസ് കളക്ഷൻ ആണ് നേടിയത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേപോലെ മികച്ച അഭിപ്രായങ്ങൾ കൂടി നേടാൻ സാധിച്ച ചിത്രം ഒരു ദിവസങ്ങളിൽ പ്രകടനം തന്നെ ബോക്സ് കാഴ്ചവെക്കും എന്ന് ആണ് വിലയിരുത്തൽ.
വിനായകൻ, രമ്യാ കൃഷ്ണൻ, വസന്ത് രവി, സുനിൽ, മിർണ മേനോൻ, തമന്ന ഭാട്ടിയ, യോഗി ബാബു എന്നിവർ ആയിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കൂടാതെ മോളിവുഡിന്റെ സ്വന്തം മോഹൻലാൽ, ബോളിവുഡിൽ നിന്ന് ജാക്കി ഷെറഫ്, കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ എന്നിവരും അതിഥി വേഷങ്ങളിലെത്തിയത് ചിത്രത്തിന് ആവേശത്തിന്റെ മറ്റൊരു തലം കൂടി ആണ് സമ്മാനിച്ചത്. തന്റെ കുടുംബത്തെ സംരക്ഷിക്കാൻ എന്തിനും തയ്യാറായി തുനിഞ്ഞിറങ്ങുന്ന ഒരു റിട്ടയേർഡ് പോലീസിനെ ചുറ്റിപ്പറ്റിയാണ് ജയിലറിന്റെ കഥാ സന്ദർഭം.
അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ചിത്രത്തിന്റെ സംഗീതം, രജനികാന്തിന്റെ സിഗ്നേച്ചർ ശൈലിയും തീവ്രമായ ആക്ഷൻ സീക്വൻസുകളും ഹാസ്യ ഘടകങ്ങളും ഒക്കെ കൊണ്ട് ആവേശം കൊളിക്കുന്ന ജയിലർ ബോക്സ് ഓഫീസിൽ വമ്പൻ വിജയത്തിലേക്കാണ് കുതിക്കുന്നത്. കാർത്തിക് കണ്ണൻ നിർവഹിച്ചത്ആർ. നിർമ്മൽ ആണ് എഡിറ്റർ.