ഫഹദിന് പിറന്നാൾ ആശംസകളോടെ കെജിഎഫ് നിർമ്മാതാക്കൾ; ഒന്നിക്കുന്നതിന്റെ സൂചന?
പുതിയ കാലത്ത് മലയാള സിനിമയുടെ മുഖമായി മാറുകയാണ് ഫഹദ് ഫാസിൽ എന്ന് 2022ലും തെളിയിക്കുക ആണ്. വിക്രം എന്ന കമൽ ഹാസൻ – ലോകേഷ് കനാഗരാജ് ചിത്രത്തിലൂടെ ആണ് ഫഹദ് വീണ്ടും ആരാധകരുടെയും നിരൂപകരുടെയും കയ്യടികൾ ഒരേപോലെ നേടിയെടുത്തത്. പാൻ ഇന്ത്യൻ സ്വീകാര്യത ഫഹദിന് വന്നു കഴിഞ്ഞു എന്ന് നിസംശയം പറയാൻ കഴിയും. ഇന്ന് പിറന്നാൾ ആഘോഷിക്കുക മലയാളത്തിന്റെ അഭിമാനമാകുന്ന പ്രിയ നടൻ. താരത്തിനെ തേടിയെത്തി ഒരു പിറന്നാൾ ആശംസ ആണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്.
ഈ വർഷം ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച കെജിഎഫ് ചാപ്പ്റ്റർ 2വിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ആശംസകൾ ആണ് പിറന്നാൾ ദിനത്തിൽ ഫഹദ് ഫാസിലിനെ തേടി എത്തിയിരിക്കുന്നത്. മെതേഡ് ആക്ടിങ്ങിന്റെ രാജാവ് എന്നാണ് ഫഹദ് ഫാസിലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ ഹോംബാലെ ഫിലിംസിന്റെ ചിത്രത്തിൽ ഫഹദ് അഭിനയിക്കുന്നു എന്ന അഭ്യൂഹം നിറയ്കാനും ഹോംബാലെയുടെ പിറന്നാൾ ആശംസകൾക്ക് ഒപ്പമുള്ള വാക്കുകൾ കാരണമാകുന്നുണ്ട്. പുതിയ ഒരു കഥാപാത്രമായി അപ്രത്യക്ഷമാകാൻ സമയമായി എന്നാണ് ഹോംബാലെ പിറന്നാൾ ആശംസകൾക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.
To the person who mines distinctive characters from his surroundings n make us fall in awe with his gripping acting. An entertainer par excellence, To the King of 'method acting' a very Happy B'day! It's time to vanish into a new character!!!#FahadhFaasil #HBDFahadhFaasil pic.twitter.com/BXRisfpXwx
— Hombale Films (@hombalefilms) August 8, 2022
ഹോംബാലെയുടെ പിറന്നാൾ ആശംസ കുറിപ്പ് ഇങ്ങനെ: ‘ചുറ്റുപാടിൽ നിന്ന് വ്യത്യസ്‌തമായ കഥാപാത്രങ്ങളെ ഖനനം ചെയ്‌ത്, തൻ്റെ തകർപ്പൻ അഭിനയം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന വ്യക്തിയ്ക്ക്. മികച്ച ഒരു എന്റർടെയ്‌നർക്ക്, ‘മെത്തേഡ് ആക്ടിംഗിന്റെ’രാജാവിന് വളരെ സന്തോഷകരമായ ജന്മദിനം! ഒരു പുതിയ കഥാപാത്രമായി അപ്രത്യക്ഷമാകാൻ സമയമായി!’