സൂര്യ – കാർത്തിക് സുബ്ബരാജ് ചിത്രം ആരംഭിച്ചു; 1 മിനിറ്റ് ദൈർഘ്യമുള്ള ആദ്യ ഷോട്ട് പുറത്ത്…

തമിഴ് സൂപ്പർതാരം സൂര്യയും സംവിധായകൻ കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ നിരവധി അപ്ഡേറ്റുകൾ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 44-ാമത്തെ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന് സൂര്യ 44 എന്ന താല്കാലിക പേര് ആണ് ഇപ്പോൾ നല്കിയിരിക്കുന്നത്. ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നു എന്നത് ആണ് ഏറ്റവും പുതിയ അപ്ഡേറ്റ്.
ചിത്രത്തിന്റെ ആദ്യ ഷോട്ട് തന്നെ പങ്കുവെച്ചുകൊണ്ട് ആണ് കാര്‍ത്തിക് സുബ്ബരാജ് ചിത്രീകരണം തുടങ്ങിയ വിവരം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. 1 മിനിറ്റ് ദൈർഘ്യമുള്ള ഷോട്ടിൽ നായകൻ സൂര്യ തന്നെ ആണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ സൂര്യയുടെ ഗെറ്റപ്പും ഈ വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് കാർത്തിക്. വിൻ്റേജ് ലുക്ക് ആണ് സൂര്യയ്ക്ക് എന്ന പ്രതീതി ആണ് ലഭിച്ചിരിക്കുന്നത്. വീഡിയോ:
The First Shot….. #Suriya44 #Suriya44FirstShot#LoveLaughterWar ❤️🔥 #AKarthikSubbarajPadam📽️@Suriya_offl @hegdepooja @Music_Santhosh @rajsekarpandian @kaarthekeyens @kshreyaas @cheps911 @jacki_art @JaikaStunts @PraveenRaja_Off #Jayaram #Karunakaran @2D_ENTPVTLTD… pic.twitter.com/B40aHp9yHt
— karthik subbaraj (@karthiksubbaraj) June 2, 2024
ലവ് ലാഫ്റ്റർ വാർ എന്ന ടാഗ് ലൈൻ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെതായി മുൻപ് വന്ന അപ്ഡേറ്റുകളിൽ താരനിരയെ സംബന്ധിച്ച വിവരങ്ങൾ ആയിരുന്നു അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായിക. താരനിരയിൽ മലയാളത്തിൽ നിന്ന് ജയറാം, ജോജു ജോർജ്ജ് എന്നിവരും ഉണ്ട്. പ്രത്യേക പോസ്റ്ററുകളിലൂടെ ആയിരുന്നു താരനിരയെ വെളിപ്പെടുത്തിയത്. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂളിൽ സൂര്യയ്ക്ക് ഒപ്പം ജയറാമും ഉണ്ടാകും. കരുണാകരൻ ആണ് ചിത്രത്തിലെ മറ്റൊരു താരം.
സൂര്യയും ജോതികയും ചേർന്ന് 2ഡി എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രേയസ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി ആണ്. ചിത്രത്തിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് തായ് സ്റ്റണ്ട് കൊറിയോഗ്രാഫർ കെച്ച ആണ്.
Content Summary: Karthik shared Suriya 44 First Shot; Movie starts rolling