in

മലയാളത്തിന് ഇത് ബ്ലോക്ക്ബസ്റ്റർ കാലം; ഈ മൂന്ന് ചിത്രങ്ങളും കൂടി നേടിയത് 400 കോടി…

മലയാളത്തിന് ഇത് ബ്ലോക്ക്ബസ്റ്റർ കാലം; ഈ മൂന്ന് ചിത്രങ്ങളും കൂടി നേടിയത് 400 കോടി…

2024ൽ അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ തന്നെ നൂറ് കോടി ക്ലബിലെത്തിയ നാല് മലയാള ചിത്രങ്ങളാണ് പിറന്നത്. അതിനൊപ്പം അൻപത് കോടി ക്ലബിൽ ഇടം പിടിച്ച മൂന്നു മലയാള ചിത്രങ്ങൾ കൂടിയുണ്ട്. ഇപ്പോഴിതാ, പൃഥ്വിരാജ് സുകുമാരൻ നായകനായ ആടുജീവിതം, ഫഹദ് ഫാസിൽ നായകനായ ആവേശം, പ്രണവ് മോഹൻലാൽ – ധ്യാൻ ശ്രീനിവാസൻ ടീം നായകന്മാരായി അഭിനയിച്ച വർഷങ്ങൾക്കു ശേഷം എന്നീ ചിത്രങ്ങളുടെ ഫൈനൽ ആഗോള കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഈ മൂന്ന് ചിത്രങ്ങളും കൂടി നേടിയ ആകെ കളക്ഷൻ 400 കോടിയോളമാണ്.

പൃഥ്വിരാജ് ചിത്രമായ ആടുജീവിതം സംവിധാനം ചെയ്തത് ബ്ലെസ്സിയാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ഈ ചിത്രം ആഗോള തലത്തിൽ നിന്നും നേടിയെടുത്തത് 158 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ്. കേരളത്തിൽ നിന്ന് 79 കോടി ഗ്രോസ് നേടിയ ആടുജീവിതം, 89 കോടി കേരളത്തിൽ നിന്ന് നേടിയ 2018 , 85 കോടി കേരളത്തിൽ നിന്നും നേടിയ പുലി മുരുകൻ എന്നിവക്ക് ശേഷം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന മൂന്നാമത്തെ ചിത്രമായും മാറി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 20 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം വിദേശത്ത് നിന്നും നേടിയത് 59 കോടിയോളമാണ്.

ഫഹദ് ഫാസിൽ നായകനായ ആവേശം സംവിധാനം ചെയ്തത് ജിത്തു മാധവനാണ്. മെഗാ ബ്ലോക്ക്ബസ്റ്ററായ ഈ ചിത്രം ആഗോള കളക്ഷനായി നേടിയത് 156 കോടി രൂപയാണ്. കേരളത്തിൽ നിന്നും 76 കോടി ഗ്രോസ് നേടിയ ആവേശം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 25 കോടി നേടി. വിദേശത്തും വമ്പൻ തരംഗമായ ഈ ചിത്രം ഓവർസീസ് മാർക്കറ്റിൽ നിന്ന് നേടിയത് 55 കോടിയോളം ഗ്രോസ് ആണ്. മോഹൻലാൽ നായകനായ പുലി മുരുകൻ, ലൂസിഫർ എന്നിവക്കും, മൾട്ടിസ്റ്റാർ ചിത്രങ്ങളായ 2018 , മഞ്ഞുമ്മൽ ബോയ്സ് എന്നിവക്കും നസ്ലെൻ നായകനായ പ്രേമലു, പൃഥ്വിരാജ് നായകനായ ആട് ജീവിതം എന്നിവക്കും ശേഷം 100 കോടി ആഗോള ഗ്രോസ് നേടിയ ഏഴാമത്തെ മലയാള ചിത്രം കൂടിയാണ് ആവേശം.

പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ ടീം നായകന്മാരായി എത്തിയ വർഷങ്ങൾക്കു ശേഷം രചിച്ചു സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഈ ചിത്രം നേടിയ ആഗോള ഗ്രോസ് 83 കോടിക്ക് മുകളിലാണ്. കേരളത്തിൽ നിന്നും 39 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം വിദേശത്ത് നിന്ന് നേടിയത് 37 കോടിയോളമാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 8 കോടി രൂപയോളം ഗ്രോസ് ചെയ്ത ഈ ചിത്രം വിനീത് ശ്രീനിവാസൻ ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായും മാറി.

സൂര്യ – കാർത്തിക് സുബ്ബരാജ് ചിത്രം ആരംഭിച്ചു; 1 മിനിറ്റ് ദൈർഘ്യമുള്ള ആദ്യ ഷോട്ട് പുറത്ത്…

‘ടർബോ’ ഫൈറ്റിനിടെ തെറിച്ചു വീണ് മമ്മൂട്ടി, ഓടിയെത്തി ക്രൂ; ഞെട്ടിക്കുന്ന മേക്കിംഗ് വീഡിയോ പുറത്ത്…