കാര്‍ത്തിക് നരേന്‍റെ പുതിയ ചിത്രത്തിൽ കാളിദാസ് ജയറാം നായക വേഷത്തിൽ?
തന്‍റെ അരങ്ങേറ്റ ചിത്രം കൊണ്ട് തന്നെ പ്രശസ്തനായ സംവിധായകൻ ആണ് കാര്‍ത്തിക് നരേന്‍. ധ്രുവങ്ങൾ പതിനാറ് എന്ന തമിഴ് ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറിയ ഈ ചെറുപ്പക്കാരൻ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയെടുത്തു വരവറിയിച്ചു. റഹ്മാനെ നായകനാക്കി ആയിരുന്നു കാര്‍ത്തിക് നരേന്‍ തന്‍റെ ആദ്യ ചിത്രം ഒരുക്കിയത്. കാര്‍ത്തിക് തന്‍റെ രണ്ടാമത്തെ ചിത്രവും ചെയ്തു കഴിഞ്ഞു. നരകാസുരൻ എന്ന് പേരിട്ട ഈ ചിത്രത്തിൽ അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത് സുകുമാരൻ , സുൻദീപ് കിഷൻ, ശ്രിയ ശരൺ, ആത്മിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തന്‍റെ മൂന്നാമത്തെ ചിത്രവും ഈ യുവ സംവിധായകൻ പ്രഖ്യാപിച്ചു കഴിഞ്ഞു. നാടകമേടൈ എന്നാണ് ഈ ചിത്രത്തിന്‍റെ പേര്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ അനുസരിച്ചു, കാളിദാസ് ജയറാം ആയിരിക്കും ഈ ചിത്രത്തിലെ നായകൻ എന്നാണ് സൂചന.
ഇത് ഒരു ഫീൽ ഗുഡ് ചിത്രം ആയിരിക്കും എന്നും ധ്രുവങ്ങൾ പതിനാറ് എഴുതുന്ന സമയത്ത് തന്നെ എഴുതി തീർത്ത തിരക്കഥ ആണ് ഇതിന്‍റെ എന്നും സംവിധായകൻ പറയുന്നു. ആദ്യ ചിത്രം ആയി ഇത് ചെയ്യാനായിരുന്നു അന്ന് വിചാരിച്ചിരുന്നത് എന്നും കാർത്തിക് നരെയ്ൻ പറയുന്നു. പക്ഷെ ഈ ചിത്രത്തിലെ നായകൻ ആരാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കാളിദാസ് ജയറാമും ഈ വാർത്തകളെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഈ വർഷം ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ് മാസത്തിനോടകം ഓടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന. കാളിദാസ് ജയറാം തന്‍റെ മലയാളത്തിലെ നായകനായുള്ള ആദ്യ ചിത്രമായ പൂമരത്തിന്‍റെ റിലീസിന് വേണ്ടി കാത്തിരിക്കുകായണ്. മാർച്ച് ഒൻപതിനാണ് ഈ ചിത്രം റിലീസ് ചെയ്യുക.
കാർത്തിക് നരെയ്‌ന്‍റെ പുതിയ ചിത്രമായ നരകാസുരൻ ഒരു ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ ആണ് ഓൺഡ്രാക എന്റെർറ്റൈന്മെന്റിന്‍റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്. അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമായ ധ്രുവങ്ങൾ പതിനാറും ഒരു ത്രില്ലർ ആയിരുന്നു. അത് നിർമ്മിച്ചത് കാർത്തിക് നരെയ്ൻ തന്നെയാണ്.