in

ആസിഫ് അലി ചിത്രം ‘കക്ഷി അമ്മിണിപിള്ള’ ജൂൺ 28ന് എത്തും!

ആസിഫ് അലി ചിത്രം ‘കക്ഷി അമ്മിണിപിള്ള’ ജൂൺ 28ന് എത്തും!

ആസിഫ് അലി നായകൻ ആകുന്ന പുതിയ ചിത്രം ‘കക്ഷി അമ്മിണിപിള്ള’ റിലീസിന് ഒരുങ്ങുക ആണ്. ജൂൺ 28 വെള്ളിയാഴ്ച ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ ദിൻജിത്ത്‌ അയ്യത്താൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്‍റെ ട്രെയിലറും ഗാനങ്ങളും ഒക്കെ ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന് പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായി മാറാൻ കഴിഞ്ഞിട്ടുണ്ട്.

ചിത്രത്തിന്‍റെ ട്രെയിലർ കാണാം:

പ്രാദേശിക നേതാവും വക്കീലുമായ പ്രദീപൻ മഞ്ഞോടിയുടെ ലക്ഷ്യം രാഷ്ട്രീയത്തിലെ ഉന്നത പദവി ആണ്. പറയത്തക്ക കേസ് ഒന്നുമില്ലാത്ത പ്രദീപന് സുഹൃത്ത് ഹംസു വഴി ഒരു പെറ്റി കേസ് ലഭിക്കുന്നു. അമ്മിണി പിള്ള എന്ന ചെറുപ്പക്കാരന്റെ ഈ കേസ് പ്രദീപ് മറ്റൊരു മാനം നൽകി ബോധപൂർവം ഒരു വിവാദം ആക്കി മാറ്റുന്നു. തുടർന്ന് ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങൾ ആണ് ഈ ചിത്രം ദൃശ്യവൽകരിക്കുന്നത്.

പ്രദീപൻ മഞ്ഞോടി എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്നത് ആസിഫ് അലി ആണ്. അമ്മിണിപിള്ള എന്ന കഥാപാത്രമായി അഹമ്മത് സിദ്ദിഖ് അഭിനയിക്കുന്നു. പ്രതീപന്റെ സുഹൃത്ത് ആയ ഹംസുവായി ബേസിൽ ജോസഫ് എത്തുന്നു. അശ്വതി മനോഹരൻ, ഷിബില എന്നിവർ ആണ് നായികാ വേഷങ്ങളിൽ അഭിനയിക്കുന്നത്.

സുധീഷ്, വിജയരാഘവൻ, നിർമ്മൽ പാലാഴി, ശ്രീകാന്ത് മുരളി, മാമുക്കോയ, ശിവദാസ് കണ്ണൂർ, സുഡാനി ഫെയിം ലുക്മാൻ, സരയൂ, തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

സനിലേഷ് ശിവന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ ആണ് നിർമ്മിക്കുന്നത്. ബാഹുൽ രമേശ് ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് സാമുവൽ എബി, അരുൺ മുരളീധരൻ എന്നിവർ ആണ്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്.

E4 എന്റർടൈൻ മെന്റ്‌ ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്.

Unda Review

ലക്ഷ്യം കണ്ടു ‘ഉണ്ട’, കയ്യടി നേടി വീണ്ടും മമ്മൂട്ടി; റിവ്യൂ വായിക്കാം…

23 വയസുകാരായ ചെറുപ്പക്കാർ ഒരുക്കുന്ന ചിത്രം ‘നീർമാതളം പൂത്ത കാലം’ ജൂൺ 28ന് എത്തും…