in

23 വയസുകാരായ ചെറുപ്പക്കാർ ഒരുക്കുന്ന ചിത്രം ‘നീർമാതളം പൂത്ത കാലം’ ജൂൺ 28ന് എത്തും…

23 വയസുകാരായ ചെറുപ്പക്കാർ ഒരുക്കുന്ന ചിത്രം ‘നീർമാതളം പൂത്ത കാലം’ ജൂൺ 28ന് എത്തും…

വയസ് ഇരുപതുകളുടെ തുടക്കത്തിൽ നില്‍ക്കുമ്പോള്‍ തന്നെ സംവിധായകനായി അരങ്ങേറ്റം നടത്തി മികച്ചതും വ്യത്യസ്തവുമായ സിനിമ സൃഷ്‌ടിച്ച ആളാണ് കാർത്തിക്ക് നരേൻ. തമിഴിൽ ധ്രുവങ്ങൾ പതിനേഴ് എന്ന ചിത്രം ഒരുക്കിയായിരുന്നു കർത്തിക്കിന്‍റെ അരങ്ങേറ്റം. ഇപ്പോളിതാ മലയാളത്തിലും ഇങ്ങനെ ഒരു അരങ്ങേറ്റം നടക്കാൻ പോകുക ആണ്. മലയാളത്തിൽ ചെറുപ്രായത്തില്‍ തന്നെ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുന്നത് ഒരു സംവിധായകനും ഒരു തിരക്കഥാകൃത്തും ആണ്.

23 വയസുകാരായ എ ആർ അമൽകണ്ണനും അനസ് നസീർഖാനും ആണ് ‘നീർമാതളം പൂത്ത കാലം’ എന്ന ചിത്രത്തികൂടെ അരങ്ങേറ്റം നടത്തുന്നത്. അമൽ കണ്ണൻ കഥ എഴുതി സംവിധാനം ചെയ്യുംമ്പോള്‍ സുഹൃത്ത് ആയ അനസ് ഖാൻ ആണ് തിരക്കഥ ഒരുക്കുന്നത്. ഈ ചിത്രം ജൂൺ 28ന് തീയേറ്ററുകളിൽ എത്തും.

മലയാള സിനിമയിലെ സ്‌ഥിരം ഫോമാറ്റുകളിൽ നിന്നും മാറി ചിന്തിച്ചു ആണ് ഈ ചിത്രം ഒരുക്കുന്നത് എന്ന് സംവിധായകൻ അമൽ പറയുന്നു. ഒരു ഭയങ്കര കാമുകി എന്ന ടാഗ് ലൈനോടെ വരുന്ന ഈ ചിത്രം ഒരു പെൺകുട്ടിയുടെ പല കാലഘട്ടത്തിലുള്ള വിവിധ പ്രണങ്ങളുടെ കഥ ആണ് പറയുന്നത്.

ഒന്നിലേറെ പ്രണയനികൾ ഉള്ള ആൺകുട്ടിയ്ക്ക് വീരപരിവേഷം നൽകുകയും എന്നാൽ പെൺകുട്ടിയുടെ വിവിധ പ്രണയങ്ങൾ അവളുടെ സ്വഭാവ ദൂഷ്യമായി കണക്കാക്കുകയും ചെയ്യുന്ന സമൂഹത്തിന്‍റെ പൊതുധാരണയെ തിരുത്തികുറിക്കാൻ ശ്രമിക്കുകയാണ് ഈ ചിത്രം.

ടീസർ കാണാം:

ആമി എന്ന പെണ്കുട്ടി ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ആമിയെ ബാല്യകാല സുഹൃത്ത് മെറിൻ ആശുപത്രിയിൽ കണ്ടുമുട്ടുന്നതോടെ ആണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. വർഷങ്ങൾക്ക് ശേഷം സുഹൃത്തിനെ കണ്ടുമുട്ടുന്ന മെറിൻ, ആമിയുടെ ആത്മഹത്യ ശ്രമത്തിനുള്ള കാരണങ്ങൾ തേടുന്നതിലൂടെ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നു.

പ്രീതി ജിനോ, ഡോണ, അരുചന്ദ്രൻ, അരിജ്, വിഷ്ണുനാഥ്, കെ ആർ വർമ്മ, കൽഭാൻ, വിശ്വമോഹൻ, സ്‌പടികം ജോർജ്, അനിൽ നെടുമങ്ങാട്, ഫ്രാങ്കോ, അഞ്ജു, അർജുൻ, അക്ഷയ് എന്നിവർ ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കൂടാതെ സിദ്ധാർത്ഥ് മേനോൻ അതിഥി വേഷത്തിൽ എത്തുന്നു. ചിത്രത്തിൽ ഏകദേശം എഴുപതോളം പുതുമുഖങ്ങൾ ആണ് അണിനിരക്കുന്നത്.

 

ഒബ്‌സ്ക്യൂറ മാജിക് മൂവീസിന്‍റെ ബാനറിൽ സെബാസ്റ്റ്യൻ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് വൈറ്റ് പേപ്പർ മീഡിയ ആണ്.

കക്ഷി അമ്മിണിപിള്ള

ആസിഫ് അലി ചിത്രം ‘കക്ഷി അമ്മിണിപിള്ള’ ജൂൺ 28ന് എത്തും!

സ്കൂൾ പശ്ചാത്തലത്തിൽ ഒരു രസികൻ ചിത്രം; ‘തണ്ണീർമത്തൻ ദിനങ്ങൾ’ ട്രെയിലർ പുറത്തിറങ്ങി…