in

ഗൾഫ് ബോക്സ് ഓഫീസിൽ ‘കടുവ’യുടെ ഗർജനം; മോളിവുഡിന് ഒരു അപൂർവ്വ റെക്കോർഡ് നേട്ടം…

ഗൾഫ് ബോക്സ് ഓഫീസിൽ ‘കടുവ’യുടെ ഗർജനം; മോളിവുഡിന് ഒരു അപൂർവ്വ റെക്കോർഡ് നേട്ടം…

കേരളത്തിന് പുറത്ത് മലയാള സിനിമയുടെ ഏറ്റവും വലിയ മാർക്കറ്റ് ആണ് ഗൾഫ് ബോക്സ് ഓഫീസ്‌. മികച്ച അഭിപ്രായങ്ങൾ നേടുന്ന ചിത്രങ്ങൾ മിന്നും പ്രകടനം ആണ് ഗൾഫിൽ കാഴ്ച്ചവെക്കാറ്. ഇപ്പോളിതാ പൃഥ്വിരാജിന്റെ മാസ് ആക്ഷൻ എന്റർടൈനർ ‘കടുവ’ ചില റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയിരിക്കുക ആണ്. മലയാളത്തിന്റെ മറ്റ് വമ്പൻ ചിത്രങ്ങൾക്ക് ഒന്നും സാധ്യമാകാതെ ഇരുന്ന ഒരു അപൂർവ്വ റെക്കോർഡും ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം നേടി.

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വലിയ ചിത്രത്തിന് കേരളത്തിൽ നേടിയ വീക്കെൻഡ് കളക്ഷനേക്കാൾ കൂടുതൽ ഗൾഫ് ബോക്സ് ഓഫീസിൽ (ജിസിസി) നിന്ന് നേടാൻ സാധിച്ചിരിക്കുന്നു. സൗദി അറേബ്യയിൽ നിന്നുള്ള ബോക്സ് ഓഫീസ് കളക്ഷൻ ഉൽപ്പെടുത്താതെ നാല് ദിവസത്തെ വീക്കെൻഡ് ഗ്രോസ് ആയി കടുവയ്ക്ക് ലഭിച്ചത് 12 കോടിയോളം രൂപ ആണ്. ഇത് കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയ വീക്കെൻഡ് ഗ്രോസ് കളക്ഷനേക്കാൾ കൂടുതൽ ആണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വീക്കെൻഡ് കളക്ഷൻ ആണ് കടുവ നേടിയിരിക്കുന്നത്. യൂഎഈ ബോക്സ് ഓഫീസിൽ ആകട്ടെ ചിത്രത്തിന് വീക്കെൻഡ് ടിക്കറ്റ് സെയിൽസിൽ രണ്ടാം സ്ഥാനം നേടാനും സാധിച്ചിട്ടുണ്ട്. മാർവലിന്റെ സൂപ്പർഹീറോ ചിത്രം തോർ ആണ് ഒന്നാം സ്ഥാനത്ത്.

തോറിന്റെ 163778 ടിക്കറ്റുകൾ ആണ് വിറ്റ് പോയത്. കടുവയ്ക്ക് 92848 ടിക്കറ്റുകളും. പൃഥ്വിരാജിന്റെ കരിയറിൽ ഇതും മറ്റൊരു റെക്കോർഡ് നേട്ടമാണ്. യുഎഈ വീക്കെൻഡ് ബോക്സ് ഓഫീസിൽ രണ്ടാം സ്ഥാനം നേടാൻ പൃഥ്വിരാജ് ചിത്രത്തിന് സാധിച്ചിരിക്കുക ആണ്. യൂഎഈയിൽ വീക്കെൻഡിൽ 92848 ടിക്കറ്റുകൾ വിറ്റ് കടുവ നേടിയത് 7.65 കോടി ഗ്രോസ് കളക്ഷൻ ആണ്. കേരളത്തിലെ തിയേറ്റർ വ്യവസായത്തിനും വലിയ ഉണർവ് ആണ് കടുവ നൽകിയിരിക്കുന്നത്.

വിക്രമിന് ഹോട്ട്സ്റ്റാറിൽ സർവ്വകാല റെക്കോർഡ് ഓപ്പണിംഗ് വീക്കെൻഡ്…

ബ്രഹ്മാസ്ത്രയും അസ്ത്രവേഴ്സും രഹസ്യ സമൂഹവും; ചിത്രത്തിന് പിന്നിലെ ആശയങ്ങള്‍ക്ക് ആഴത്തിലുള്ള വിശദീകരണം…