in ,

ബ്രഹ്മാസ്ത്രയും അസ്ത്രവേഴ്സും രഹസ്യ സമൂഹവും; ചിത്രത്തിന് പിന്നിലെ ആശയങ്ങള്‍ക്ക് ആഴത്തിലുള്ള വിശദീകരണം…

ബ്രഹ്മാസ്ത്രയും അസ്ത്രവേഴ്സും രഹസ്യ സമൂഹവും; ചിത്രത്തിലെ ആശയങ്ങള്‍ക്ക് ആഴത്തിലുള്ള വിശദീകരണം…

ഇന്ത്യൻ സിനിമയിൽ മഹാ അത്ഭുതങ്ങൾ സൃഷ്ടിക്കും എന്ന് കരുതപെടുന്ന ഒരു ഫിലിം ഫ്രാഞ്ചൈസിയാണ് ബ്രഹ്മാസ്ത്ര – ട്രൈലോജി. മൂന്ന് സിനിമകള്‍ ഉള്‍പ്പെടുന്ന ഈ ഫ്രാഞ്ചൈസിയിലെ ആദ്യ സിനിമയാണ് ‘ബ്രഹ്മാസ്ത്ര ഭാഗം 1’. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രൺബീർ കപൂർ ആണ് നായകനാകുന്നത്. ചിത്രത്തിൽ അമിതാബ് ബച്ചൻ, ആലിയ ഭട്ട്, നാഗാർജ്ജുന, മൗനി റോയ് തുടങ്ങിയ വലിയ താര നിരതന്നെ അണിനിരക്കുന്നുണ്ട്. അസ്ത്രവെഴ്സ് എന്ന സിനിമാറ്റിക്ക് യൂണിവേഴ്‌സ് സൃഷ്ടിക്കാൻ ആണ് നിർമ്മാതാക്കളുടെ ശ്രമം. ഇതിന്റെ അടിസ്ഥാനം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുക ആണ് നിർമ്മാതാക്കൾ ഇപ്പോൾ. റിലീസിന് രണ്ട് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, അയൻ മുഖർജി ബ്രഹ്മാസ്ത്ര എന്ന വിഷനെ പറ്റിയും അസ്ത്രവെർസിന്റെ ആശയത്തെ പറ്റിയും ആഴത്തിൽ വിശദീകരിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുക ആണ് .

ഇന്ത്യൻ ചരിത്രത്തിൽ നിന്നുള്ള ആഴത്തിൽ വേരൂന്നിയ ആശയങ്ങളാലും കഥകളാലും പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിക്കുന്നത്. ആധുനിക ലോകത്ത് ആണ് ചിത്രത്തിന്റെ കഥ സജ്ജീകരിച്ചിരിക്കുന്നത്. ഫാന്റസി, സാഹസികത, നന്മ, തിന്മ, സ്നേഹം, പ്രതീക്ഷ എന്നിവയിലൂടെ ഈ ഇതിഹാസ കഥ പറയുന്നു.

അസ്ത്ര എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി അസ്ത്രവേഴ്‌സ് എന്ന ഈ സിനിമാറ്റിക്ക് യൂണിവേഴ്‌സ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രഹ്മാസ്ത്ര ഭാഗം 1 എന്ന ഈ യൂണിവേഴ്സിലെ ആദ്യ സിനിമ പുരാതന ഇന്ത്യയിലെ നിഗൂഢമായ ഒരു കാലഘട്ടത്തിൽ നിന്നാണ് തുടങ്ങുന്നത്. ഹിമാലയത്തിൽ വളരെ ആഴത്തിലുള്ള ധ്യാനത്തിൽ മുഴുകിയിരിക്കുന്ന ഋഷിമാരുടെ സംഘത്തിന് അനുഗ്രഹമായി പ്രപഞ്ചത്തിന്റെ പ്രകാശം എത്തുന്നു. ഏറ്റവും ശക്തവും ശുദ്ധവുമായ ഊർജ്ജമായ ബ്രഹ്മ ശക്തിയാണ് അത്. ഈ ബ്രഹ്മ ശക്തിയിൽ നിന്ന് അസ്ത്രകൾ ജനിക്കുന്നു. പ്രപഞ്ചത്തിൽ കാണുന്ന വ്യത്യസ്ത ഊർജ്ജങ്ങളായ അഗ്നി, വായു, ജലം എന്നിവ ഉൾക്കൊള്ളുന്ന അഗ്നി അ സ്ത്ര, പവൻ അസ്ത്ര, ജല അസ്ത്ര തുടങ്ങിയ അസ്ത്രങ്ങൾ ജനിക്കുന്നു. വിവിധ മൃഗങ്ങളുടെ ശക്തിയുള്ള അസ്ത്രങ്ങളും ഉണ്ടാവുന്നു. വാനരാസ്ത്രം എന്ന അസ്ത്ര നിയന്ത്രിക്കുന്ന ആൾക്ക് ഒരു സൂപ്പർ മങ്കിയുടെ ശക്തി ആണ് ലഭിക്കുക. 1000 കാളകളുടെ ശക്തി ആണ് നന്ദി അസ്ത്രയിൽ ഉള്ളത്.

ആ പ്രകാശത്തിൽ നിന്ന് പുറത്തുവന്ന അവസാനത്തെ ഒരു അസ്ത്രമുണ്ട്. എല്ലാ അസ്ത്രങ്ങളുടെയും സാരാംശം വഹിച്ചുകൊണ്ട് എല്ലാർക്കും നാഥനായ അസ്ത്രമാണ് ഇത്. ദൈവങ്ങളുടെ ഏറ്റവും ശക്തമായ ആയുധത്തിന്റെ പേരാണ് ഇതിന് ഋഷിമാർ നൽകിയത് – ബ്രഹ്മാസ്ത്ര. ഈ അസ്ത്രങ്ങളെ സംരക്ഷിക്കുമെന്ന് ഋഷിമാർ പ്രതിജ്ഞ ചെയ്യുന്നു. ബ്രഹ്മാസ്ത്രത്തിന്റെ സംരക്ഷകരായി അവർ സ്വയം അവരെ വിളിക്കുന്നത് ബ്രഹ്മാൻഷ് എന്നാണ്. ഒരു രഹസ്യ സമൂഹമാണ് ഇവർ. അസ്ത്രങ്ങളുടെ ശക്തി ഉപയോഗിച്ച് ലോകത്തിന് നന്മ ചെയ്യുന്നു ബ്രഹ്മാൻഷ് ആയ ഇവർ. കാലം മുന്നോട്ട് നീങ്ങുമ്പോൾ മാനവികത പുരോഗതി പ്രാപിക്കുന്നു, അതിന് ഒപ്പം ബ്രഹ്മാൻഷും. അസ്ത്രങ്ങൾ തലമുറകളോളം കൈമാറുന്നു. പുതിയ ലോകത്ത് രഹസ്യമായി ഇന്നും ബ്രഹ്മാൻഷും നിലനിൽക്കുന്നു. ഇന്നത്തെ ആധുനിക ഇന്ത്യയിൽ ആണ് ബ്രഹ്മാസ്തയുടെ കഥ നടക്കുന്നത്.

ചിത്രത്തിലെ നായകനെ കുറിച്ചും സംവിധായകന്‍ വിവരങ്ങള്‍ പങ്കുവെച്ചു. താന്‍ ശരിക്കും ആരെന്ന് തിരിച്ചറിയാത്ത ശിവൻ എന്ന യുവാവാണ് ചിത്രത്തിലെ നായകൻ. അസ്ത്രകളുടെ ഈ ലോകത്ത് അവൻ ഒരു അത്ഭുതമാണ്. കാരണം അവൻ സ്വയം ഒരു അസ്ത്രമാണ് – അഗ്നി അസ്ത്രം. തനിക്ക് ബ്രഹ്മാസ്ത്രവുമായി ഒരു നിഗൂഢമായ ബന്ധമുണ്ടെന്ന് ശിവൻ മനസ്സിലാക്കുന്നു. തുടർന്ന് അസ്ത്രയുടെ ലോകത്തേക്ക് ശിവയുടെ സഞ്ചരവും സാഹസികതയും ഒക്കെയാണ് ആദ്യ ഭാഗം.

ഗൾഫ് ബോക്സ് ഓഫീസിൽ ‘കടുവ’യുടെ ഗർജനം; മോളിവുഡിന് ഒരു അപൂർവ്വ റെക്കോർഡ് നേട്ടം…

അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ്; മമ്മൂട്ടിയുടെ ‘ഏജന്റ്’ ടീസർ ജൂലൈ 15ന്…