in

‘ജോ ആൻഡ് ജോ’ ടീം വീണ്ടും; ’18 പ്ലസ്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്…

‘ജോ ആൻഡ് ജോ’ ടീം വീണ്ടും; ’18 പ്ലസ്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്…

2022 ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘ജോ ആൻഡ് ജോ’ ഒരുക്കിയ അതേ ടീം വീണ്ടും ഒരിക്കൽ കൂടി ഒന്നിക്കുക ആണ്. ’18+’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കി. അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോ ആൻഡ് ജോയിലെ താരങ്ങളായ നസ്‌ലെൻ, മാത്യു തോമസ്, നിഖില വിമൽ എന്നിവർ വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. ബിനു പപ്പു, സാഫ് ബ്രോസ്‌, മീനാക്ഷി മനോജ് എന്നിവർ ആണ് മറ്റ് താരങ്ങൾ. 18+ ന്റെ ചിത്രീകരണം ഇന്ന് വടകരയിൽ തുടങ്ങിയിരിക്കുക ആണ്.

‘ചെയ്ഞ്ച് ഈസ് ഇൻഎവിറ്റബിൾ’ എന്ന ടാഗ് ലൈനോട് എത്തിയിരിക്കുന്ന ടൈറ്റിൽ പോസ്റ്ററിൽ മൈക്കിൾ ജാക്സൺ, ജോർജ് റെഡ്ഢി എന്നിവരുടെ ചിത്രങ്ങളും കാണാൻ കഴിയുന്നുണ്ട്. ഫലൂദ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സംവിധായകൻ അരുൺ ഡി ജോസും രവീഷ് നാഥും ചേർന്നാണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആണ്. ടൈറ്റിൽ പോസ്റ്റർ:

View this post on Instagram

A post shared by arun d jose (ADJ) (@arundjose)

“കാത്തിരുന്ന റിലീസ്”; ഒടിടിയിൽ മൾട്ടി സ്റ്റാർ ചിത്രം ‘കാപ്പ’യുടെ സ്‌ട്രീമിംഗ്‌ ആരംഭിച്ചു…

അന്ന് ജോസഫ്, ഇന്നിനി ‘ഇരട്ട’ പവറിലും ജോജു വരുന്നു; ട്രെയിലർ അതിഗംഭീരം…