in

തെലുങ്കിൽ നിന്നുള്ള പാൻ ഇന്ത്യൻ ചിത്രം ‘ക’യിൽ തൻവി റാം നായികയാകുന്നു; പോസ്റ്റർ പുറത്ത്

തെലുങ്കിൽ നിന്നുള്ള പാൻ ഇന്ത്യൻ ചിത്രം ‘ക’യിൽ തൻവി റാം നായികയാകുന്നു; പോസ്റ്റർ പുറത്ത്

പിരീഡ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘ക’ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു എന്ന വാർത്ത ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. കിരൺ അബ്ബാവരം നായകനായ ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് മലയാള നടി തൻവി റാം ആണ്. രാധ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൻവിയുടെ പോസ്റ്റർ പുറത്തിറങ്ങി.

തെലുങ്കിൽ നിന്നുള്ള ഈ പാൻ ഇന്ത്യൻ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി നിർമ്മിച്ച ചിത്രത്തിലെ മറ്റൊരു പ്രധാന താരം നയനി സരികയാണ്.

View this post on Instagram

A post shared by Wayfarer Films (@dqswayfarerfilms)

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആഗോളതലത്തിൽ റിലീസ് ചെയ്യിക്കുന്നത്. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം. നടനും എഴുത്തുകാരനുമായ കിരൺ 2019 – ൽ രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഛായാഗ്രഹണം – വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – KA പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനും നായികാ നായകന്മാരാകുന്നു…

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി എന്നിവർ ഒന്നിക്കുന്ന ‘ഒരുമ്പെട്ടവൻ’ പൂർത്തിയായി