in

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനും നായികാ നായകന്മാരാകുന്നു…

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനും നായികാ നായകന്മാരാകുന്നു…

ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. അരുൺ ഡൊമിനിക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ ആണ് നായികാ നായകന്മാരായി എത്തുന്നത്. അരുൺ തന്നെ രചനയും നിർവഹിക്കുന്ന ചിത്രം വേഫെറർ ഫിലിംസിന്റെ ഏഴാം ചിത്രമാണ്.

എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷ്യൽ ആണെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും ദുൽഖർ സൽമാൻ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഛായാഗ്രഹണം -നിമിഷ് രവി, എഡിറ്റർ – ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ – ശബരി

പ്രപഞ്ച സൃഷ്ടാവായി മോഹൻലാൽ; ടൊവിനോ ചിത്രം A.R.M ബിഗ് അപ്‌ഡേറ്റ് പുറത്ത്

തെലുങ്കിൽ നിന്നുള്ള പാൻ ഇന്ത്യൻ ചിത്രം ‘ക’യിൽ തൻവി റാം നായികയാകുന്നു; പോസ്റ്റർ പുറത്ത്